സ്വാതി മലിവാൾ പങ്കുവെച്ച ഇപ്പോൾ വൈറലായ വീഡിയോയിൽ, ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ വീൽചെയറിൽ യാത്ര ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നത് കാണാം.
ദില്ലി : ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർക്ക് കൂടുതൽ പ്രചോദനമാവുകയാണ് ഈ സ്വിഗ്ഗി ഡെലിവറി ഗേൾ. ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത് ഭിന്നശേഷിക്കാരിയായ ഒരു ഡെലിവെറി ഏജന്റിന്റെ വീഡിയോ ആണ്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് ഇത് ട്വിറ്ററിൽ പങ്കുവെച്ചത്. നിങ്ങൾ ഇത് കാണാതെ പോകരുതെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വാതി മലിവാൾ പങ്കുവെച്ച ഇപ്പോൾ വൈറലായ വീഡിയോയിൽ, ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ വീൽചെയറിൽ യാത്ര ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നത് കാണാം. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ് അവരുടെ പിന്നിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു യാത്രക്കാരൻ റെക്കോർഡ് ചെയ്‌തതാണ്. അവരുടെ യൂണിഫോമും ബാഗിലെ ലോഗോയും അനുസരിച്ച്, ഡെലിവറി ഏജന്റ് സ്വിഗ്ഗിയിൽ ജോലി ചെയ്യുകയാണെന്നാണ് മനസ്സിലാകുന്നത്. "തീർച്ചയായും, ജീവിതം ബുദ്ധിമുട്ടാണ്, പക്ഷേ തോൽവി അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല. സല്യൂട്ട്," ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് സ്വാതി മലിവാൾ എഴുതി.
बेशक मुश्किल है ज़िन्दगी... हमने कौनसा हार मानना सीखा है! सलाम है इस जज्बे को ♥️ pic.twitter.com/q4Na3mZsFA
— Swati Maliwal (@SwatiJaiHind)
ഓൺലൈനിൽ ഷെയർ ചെയ്തതിന് ശേഷം വീഡിയോ 2 ലക്ഷത്തിലധികം വ്യൂസ് നേടി. നെറ്റിസൻമാർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. ആളുകൾ സ്ത്രീയെ അഭിനന്ദിച്ച് കമന്റുകൾ രേഖപ്പെടുത്തി. മറ്റുള്ളവർക്ക് ഇത് വളരെ പ്രചോദനമാണെന്നാണ് ആളുകൾ പ്രതികരിച്ചത്. തങ്ങളെ പ്രചോദിപ്പിച്ചുവെന്നാണ് മറ്റ് ചിലരുടെ പ്രതികരണം.