പരീക്ഷാ പേടി മാറ്റാന്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി സ്വന്തം 'ചങ്ക് ബ്രോയും'; വൈറലായ വീഡിയോയ്ക്ക് പിന്നില്‍

By Web Team  |  First Published Dec 20, 2022, 10:40 AM IST

ഡെസ്ക്കില്‍ താളം പിടിച്ച് കുട്ടികള്‍ ചുറ്റും കൂടിയിരുന്ന് കരോള്‍ ഗാനം പാടുമ്പോള്‍ അടുത്ത് തന്നെ താളം പിടിച്ച് അവരുടെ 'ചങ്ക്' അനീഷ് ബാലചന്ദ്രനുമുണ്ട്. 


തിരുവനന്തപുരം:  പരീക്ഷാ പേടി മാറ്റാന്‍ താളത്തില്‍പ്പാടി, ക്ലാസ് റൂമിലെ ഡെസ്ക്കില്‍ താളം പിടിക്കുന്ന ഒരു കൂട്ടം കുരുന്നുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. "ലോകര്‍ക്കും നന്മയേറും കാരുണ്യമായി ഗബ്രിയേറിന്‍റെ മാറിലൊരു ആരോമല്‍ ഉണ്ണി പിറന്നല്ലോ...'' എന്ന് താളത്തിനൊപ്പിച്ച് ഡെസ്ക്കില്‍ താളം പിടിച്ച് കുട്ടികള്‍ ചുറ്റും കൂടിയിരുന്ന് കരോള്‍ ഗാനം പാടുമ്പോള്‍ അടുത്ത് തന്നെ താളം പിടിച്ച് അവരുടെ 'ചങ്ക്' അനീഷ് ബാലചന്ദ്രനുമുണ്ട്. കിളിമാനൂര്‍ പുല്ലയില്‍ എസ് കെ വി യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പരീക്ഷ പേടി മാറ്റാൻ വട്ടം കൂടിയിരുന്ന് താളമിട്ട് പാടിയത്.  

അവർക്കൊപ്പം പാട്ടുപാടിയും മറ്റും ടെന്‍ഷന്‍ മാറ്റാന്‍ സഹായിച്ച് സ്കൂളിലെ ഓഫീസ് അസിസ്റ്റന്‍റ് അനീഷ് ബാലചന്ദ്രനും ഒപ്പമുണ്ട്. അനീഷിനൊപ്പം ഡസ്കിൽ താളം പിടിച്ച് പാട്ടുപാടുന്ന കുട്ടികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.  സ്കൂളിൽ ക്രിസ്തുമസ് പരീക്ഷകൾ നടന്നു വരികയാണ്. തനിക്ക് കിട്ടുന്ന ഒഴിവ് സമയം സ്കൂളിലെ കുട്ടികൾക്കൊപ്പം ചിലവഴിക്കാറുണ്ടെന്നും കുട്ടികളിലെ പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ഒഴിവ് സമയങ്ങളില്‍ അവർക്കൊപ്പം ഇത്തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതെന്നും അനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പറഞ്ഞു. 

Latest Videos

undefined


വയലിനിസ്റ്റ് ബിജു പകൽകുറി പങ്കുവെച്ച കുറിപ്പ്: 

 

click me!