'വിനുവേട്ടാ ..... കുന്ന് പൊട്ടുന്നേ ... ഓടിക്കോ' ഈ വിളി വൈറൽ

By Web Team  |  First Published Jul 11, 2022, 9:30 PM IST

വിനുവേട്ടാ എന്നുള്ള വിളിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ. കാസർകോട് ബന്തടുക്കയിൽ കുന്നിടിയുന്നത് പകർത്തിയ ആളാണ് ഭീതിയോടെ വിളിക്കുന്നത്. 


വിനുവേട്ടാ എന്നുള്ള വിളിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ. കാസർകോട് ബന്തടുക്കയിൽ കുന്നിടിയുന്നത് പകർത്തിയ ആളാണ് ഭീതിയോടെ വിളിക്കുന്നത്. കനത്ത മഴയില്‍ ബന്തടുക്ക പെട്രോള്‍ പമ്പ് കെട്ടിടത്തിനോടുചേര്‍ന്ന് പിറകുവശത്തുള്ള ചെങ്കുത്തായ കുന്ന് ഇടിയുകയായിരുന്നു. 

പെട്രോൾ പമ്പിലേക്ക് നിരങ്ങി ഇറങ്ങിയ മണ്ണ് പമ്പ് ഓഫീസ് കെട്ടിടം തകർത്തു. കനത്ത മഴ തുടരുന്നതിനിടെ ഞായറാഴ്ചയാണ് പെട്രോൾ പമ്പിന് സമീപം മണ്ണിടിഞ്ഞത്. വീഡിയോ എടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കുന്ന് നിരങ്ങി ഇറങ്ങിയതോടെ കെട്ടിടത്തിന് അകത്തുള്ള വിനു എന്ന ആളെ ആശങ്കയോടെ വിളിക്കുന്നുതാണ് വീഡിയോയിൽ. 

Latest Videos

undefined

Read more: 'കൊലക്കേസ് പ്രതിയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ', വീണ്ടും ചര്‍ച്ചയായി ശ്രീലേഖയുടെ പഴയ വെളിപ്പെടുത്തല്‍

വീഡിയോ എടുത്തയാൾ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തം. 200 അടിയോളം ഉയരത്തിലുള്ള കുന്നിന്റെ താഴ്ഭാഗത്ത് 80 അടിയോളം ഉയരത്തിലാണ് മണ്ണിടിഞ്ഞത്. ആർക്കും പരിക്കില്ല. കെട്ടിടം മറികടന്ന് കല്ലും മണ്ണും വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതിനായി നിര്‍ത്തിയിടുന്നയിടം വരെ എത്തിയിരുന്നു.

Read more: 'വെടിയേറ്റിട്ടും ചികിത്സയ്ക്ക് കൊണ്ടുപോയില്ല', ആദിവാസി യുവാവിന്റെ കൊലപാതകം ആസുത്രിതമെന്ന് കുടുംബം

മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബിന് മുകളിലോളം ഉയരത്തിലാണ് മണ്ണ് നിറഞ്ഞിരിക്കുന്നത്. മുറിയില്‍ ഉണ്ടായിരുന്ന  അലമാര, മേശ, കസേര തുടങ്ങിയവയെല്ലാം മണ്ണിനടിയിലായി. ഏതുനിമിഷവും ഇടിയാമെന്നവിധം കുന്നിൽ ബാക്കിയുള്ള ഭാഗത്ത് മണ്ണ് വീണ്ടുകീറിയിട്ടുണ്ട്. 2020 ഓഗസ്റ്റ് എട്ടിനും ഇവിടെ മണ്ണിടിഞ്ഞ് അപകടമുണ്ടായിരുന്നു.

click me!