സ്പാര്‍ക്കിലിംഗ് കാന്‍ഡിലിന്‍ററെ തീയാണ് ഫോം സ്പ്രേയോടൊപ്പം യുവാവിന്‍റെ മുഖത്തേക്ക് പടര്‍ന്നത്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ജന്മദിനാഘോഷം കളറാക്കാന്‍ വേണ്ടിയായിരുന്നു ഫോം സ്പ്രേ കൊണ്ടുവന്നത്.
ജന്മദിനാഘോഷം കളറാക്കാന്‍ നടത്തിയ പൊടിക്കൈ വന്‍ ദുരന്തമായി. കേക്കില്‍ തിരി കത്തിച്ചതിന് പിന്നാലെ ഫോം സ്പ്രേ പ്രയോഗിച്ചതോടെ പിറന്നാളുകാരന്‍റെ മുഖത്തേക്ക് തീ പടര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച അപകടത്തിന്‍റെ ദൃശ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു. സ്പാര്‍ക്കിലിംഗ് കാന്‍ഡിലിന്‍ററെ തീയാണ് ഫോം സ്പ്രേയോടൊപ്പം യുവാവിന്‍റെ മുഖത്തേക്ക് പടര്‍ന്നത്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ജന്മദിനാഘോഷം കളറാക്കാന്‍ വേണ്ടിയായിരുന്നു ഫോം സ്പ്രേ കൊണ്ടുവന്നത്.
സുഹൃത്തുക്കളും ബന്ധുക്കളും ഭയന്നെങ്കിലും ഉടന്‍ തന്നെ ഇടപെട്ടതോടെ മുഖത്തേക്ക് പടര്‍ന്ന തീ അണയ്ക്കാന്‍ സാധിക്കുകയായിരുന്നു. കഴുത്തിലേക്കും മുഖത്തേക്കും കൂട്ടുകാര്‍ തളിച്ച ഫോം സ്പ്രേയിലേക്കാണ് തീ പിടിച്ചത്. ഫോം സ്പ്രേയില്‍ ഉപയോഗിച്ച കെമിക്കലുകളാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
undefined
കണ്ണിനും ഈ കെമിക്കലുകള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സ്പ്രേ ബോട്ടിലുകളുടെ പുറത്ത് ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ആരും പരിഗണിക്കാറില്ലെന്നും വീഡിയോയ്ക്ക് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. ജന്മദിനാഘോഷങ്ങളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ കത്തിച്ചുവച്ച തിരികള്‍ക്ക് മുകളിലൂടെ പ്രയോഗിക്കല്ലെന്നും മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്.