ബിയർ ചേരുവയിലേക്ക് മൂത്രമൊഴിച്ചതിന് കാരണം ഇത്, അറസ്റ്റിന് പിന്നാലെ വെളിപ്പെടുത്തി വെയർഹൗസ് തൊഴിലാളി

By Web Team  |  First Published Nov 3, 2023, 10:01 AM IST

ചൈനയിലെ പ്രമുഖ ബിയർ നിർമ്മാതാക്കളായ സിങ്‌ടോ ബ്രൂവറി കമ്പനിയാണ് കണ്ടെയ്നറിൽ മൂത്രമൊഴിച്ച തൊഴിലാളിയെ കണ്ടുപിടിച്ചത്


പിങ്ടു: വെയർ ഹൗസിലെ തൊഴിലാളി ബിയർ നിർമ്മാണ സാമഗ്രഹികൾ അടങ്ങിയ വലിയ കണ്ടെയ്നറിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വൈറലായതിന് പിന്നാലെ കച്ചവടം ഇടിഞ്ഞ കമ്പനി വീഡിയോയിലെ തൊഴിലാളിയെ കണ്ടെത്തി. ചൈനയിലെ പ്രമുഖ ബിയർ നിർമ്മാതാക്കളായ സിങ്‌ടോ ബ്രൂവറി കമ്പനിയാണ് കണ്ടെയ്നറിൽ മൂത്രമൊഴിച്ച തൊഴിലാളിയെ കണ്ടുപിടിച്ചത്.

ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തിയപ്പോള്‍ ഇത്തരമൊരു നടപടിക്ക് കാരണമായി യുവാവ് നിരത്തിയ കാരണമാണ് കമ്പനിയേയും പൊലീസിനേയും അമ്പരപ്പിച്ചത്. ട്രെക്കിൽ നിന്ന് മാൾട്ട് ലോഡ് ഇറക്കുന്നതിനേ ചൊല്ലി ഡ്രൈവറുമായുണ്ടായ തർക്കമാണ് ഇത്തരമൊരു വിചിത്ര പ്രതികാരത്തിന് യുവാവിനെ പ്രേരിപ്പിച്ചത്. യുവാവ് കണ്ടെയ്നറിലേക്ക് മൂത്രമൊഴിക്കുന്ന വീഡിയോ രഹസ്യമായി ചിത്രീകരിച്ചത് ഈ ട്രെക്ക് ഡ്രൈവറായിരുന്നു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

Latest Videos

undefined

പിങ്ടു നഗരത്തിലെ ഫാക്ടറിയിലെ ദൃശ്യങ്ങളാണ് ബിയർപ്രേമികളെ ഞെട്ടിച്ച് പുറത്ത് വന്നത്. ഖൂയി എന്ന തൊഴിലാളിയാണ് അറസ്റ്റിലായത്. വാഹനം നീക്കിയിടുന്നതിനേ ചൊല്ലി തർക്കമുണ്ടായി. ഇതിന് പിന്നാലെ ഖൂയി എന്ന തൊഴിലാളി മുകളിലേക്ക് കയറി കണ്ടെയ്നറിനുള്ളിൽ മൂത്രമൊഴിച്ചത്. ഈ വീഡിയോ ടിക് ടോകിന്റെ ചൈനീസ് വകഭേദത്തിലാണ് ട്രെക്ക് ഡ്രൈവർ പങ്കുവച്ചത്. സ്ഥാപനത്തിന് ദോഷമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബ്യൂവറിയിലെ കരാർ തൊഴിലാളിയാണ് ഖൂയിയെന്നും സിങ്‌ടോ വിശദമാക്കി.

ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സിങ്ടോ വിശദമാക്കി. തൊഴിലാളി മൂത്രമൊഴിച്ച കണ്ടെയ്നറിലെ മാള്‍ട്ട് സീല്‍ ചെയ്തതായും ഇത് ഇനി നിർമ്മാണത്തിന് ഉപയോഗിക്കില്ലെന്നും ബ്രൂവറി വിശദമാക്കിയിട്ടുണ്ട്. വീഡിയോ വൈറലായത് കമ്പനിയുടെ വിശ്വാസ്യത തന്നെ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!