ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ ബർമീസ് പെരുമ്പാമ്പാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്.
ദില്ലി: പെരുമ്പാമ്പ് ഞൊടിയിടയില്‍ ഒരു മാനിനെ വിഴുങ്ങുന്ന വീഡിയോ വൈറലാകുന്നു. വീഡിയോ പങ്കിട്ട ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഈ സംഭവം എന്ന് നടന്നുവെന്നോ, എവിടെയാണ് സംഭവിച്ചതെന്നോ വ്യക്തമാക്കുന്നില്ല.
ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ ബർമീസ് പെരുമ്പാമ്പാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ എന്തോ പ്രശ്നമുണ്ടെന്നും പെരുമ്പാമ്പുകൾ അത്ര പെട്ടെന്ന് ഭക്ഷണം കഴിക്കില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്. ഒരാഴ്ച മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് 27,752 ലൈക്കുകളും ലക്ഷക്കണക്കിന് കാഴ്ചകളും ലഭിച്ചു.
undefined
beautiful_new_pix എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. മാനിനെ വിഴുങ്ങുമ്പോൾ ഒരു മനുഷ്യൻ പെരുമ്പാമ്പിന്‍റെ ശരീരത്തിൽ തട്ടുന്നത് വീഡിയോയില്‍ കാണാം.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വൈറലായ വീഡിയോയിൽ നിരവധി കമന്‍റുകളാണ് എഴുതുന്നത്. "ഞാൻ ശരിക്കും പാമ്പുകളെ വെറുക്കുന്നു," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "അയാള്‍...എങ്ങനെ അതിന്റെ പുറകിൽ തട്ടി," എന്നാണ് ഒരാള്‍ കമന്‍റ് ഇട്ടത്.
"ഇത് അസാധാരണമാണ്, പെരുമ്പാമ്പുകള്‍ അത്ര വേഗത്തിൽ ഭക്ഷണം കഴിക്കില്ല" വീഡിയോയിൽ അഭിപ്രായത്തില്‍ ഒരു ഉപയോക്താവ് പറഞ്ഞു. ബർമീസ് പെരുമ്പാമ്പുകൾ അവരുടെ ഇരയെ വളരെ പതുക്കെയാണ് കഴിക്കാറ്. ശ്വാസം മുട്ടുന്നത് വരെ അവ ഇരയുടെ ശരീരം ചുരുട്ടും. ഈ കൂറ്റൻ പാമ്പുകളുടെ താടിയെല്ലുകളിൽ വലിച്ചുനീട്ടാവുന്ന ലിഗമെന്റുകളും ഉണ്ട്, അത് ഭക്ഷണം മുഴുവൻ വിഴുങ്ങാൻ അനുവദിക്കും എന്നും ചിലര്‍ പറയുന്നു.
നാഷണൽ ജിയോഗ്രാഫിക് അനുസരിച്ച്, ബർമീസ് പെരുമ്പാമ്പുകൾ മാംസഭുക്കുകളാണ്, അവ കൂടുതലും ചെറിയ സസ്തനികളെയും പക്ഷികളെയും ഭക്ഷിക്കുന്നു. എന്നാൽ ചിലവ പന്നികളോ ആടുകളോ പോലുള്ള വലിയ ഇരകളെയും വേട്ടയാടാറുണ്ട്.
പ്രതീക്ഷിക്കാത്ത നേരത്ത് ആന പ്രസവിച്ചു, ശുശ്രൂഷിച്ച് ആനക്കൂട്ടം; വൈറലായി വീഡിയോ
2.5 അടി ഉയരമുള്ള യുവാവ്; വര്‍ഷങ്ങള്‍ക്കൊടുവില്‍ വധുവിനെ കിട്ടിയ സന്തോഷം...