മദ്യപരോട് കൊടുംചതി! വില കുറഞ്ഞ മദ്യം വിലകൂടിയ കുപ്പിയിലാക്കി വിൽപന, കൈയോടെ പിടികൂടി എക്സൈസ്,  2പേർ അറസ്റ്റിൽ

By Web Team  |  First Published Sep 22, 2023, 9:00 AM IST

ചൊവ്വാഴ്‌ച വൈകുന്നേരം ലോക്കൽ പൊലീസിന്റെ സഹായത്തോടെ പബ്ബിൽ റെയ്ഡ് നടത്തുകയും വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ വിലകുറഞ്ഞ മദ്യം കലർത്തുന്നതിനിടെ പബ് ജീവനക്കാരെ കയ്യോടെ പിടികൂടുകയും ചെയ്തു.


ദില്ലി: വിലകുറഞ്ഞ മദ്യം, വിലകൂടിയ കുപ്പികളിലാക്കി വലിയ വിലക്ക് വിൽപന നടത്തിയ രണ്ട് ബാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. ബാർ ലൈസൻസും എക്സൈസ് റദ്ദാക്കി. ഗാർഡൻസ് ഗലേറിയ മാളിനുള്ളിലെ ക്ലിൻക്യൂ എന്ന പബ്ബിലാണ് സംഭവം. സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും മദ്യ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ എക്സൈസ് ഓഫീസർ സുബോധ് കുമാർ ശ്രീവാസ്തവ പറഞ്ഞു. 

ചൊവ്വാഴ്‌ച വൈകുന്നേരം ലോക്കൽ പൊലീസിന്റെ സഹായത്തോടെ പബ്ബിൽ റെയ്ഡ് നടത്തുകയും വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ വിലകുറഞ്ഞ മദ്യം കലർത്തുന്നതിനിടെ പബ് ജീവനക്കാരെ കയ്യോടെ പിടികൂടുകയും ചെയ്തു. ക്രമക്കേടിനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ശ്രീവാസ്തവ പറഞ്ഞു. റെയ്ഡിനിടെ, പബ്ബിന്റെ അടുക്കള ഭാഗത്തെ മുകളിലെ ഡെക്കിൽ ജീവനക്കാരൻ രഹസ്യമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. വില കൂടിയ ബ്ലാക്ക് ഡോഗ്, ടീച്ചേഴ്‌സ് ഹൈലാൻഡ്‌ കുപ്പികളിലേക്ക് വിലകുറഞ്ഞ ബ്രാൻഡ് മദ്യം ഒഴിക്കുന്നത് നേരിട്ട് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

പബ്ബിന്റെ മദ്യ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ദിനാജ്പൂർ സ്വദേശി മുഹമ്മദ് നവാസ്, റായ്ബറേലിയിൽ നിന്നുള്ള മഹേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സംഭവസ്ഥലത്ത് നിന്ന് 293 കുപ്പി വിദേശ മദ്യവും 395 ബിയർ ക്യാനുകളും പിടിച്ചെടുത്തു. 

Read More... നിലമ്പൂരിൽ നാട്ടിലിറങ്ങിയ കാട്ടാന പൂസായി കിടന്നു, ആനയുടെ കാൽപാട് നോക്കി പോയപ്പോഴല്ലേ കാര്യം പിടികിട്ടിയത്!

കഴിഞ്ഞ ദിവസം മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മകൻ അമ്മയെ കൊലപ്പെടുത്തിയിരുന്നു. ആന്ധ്രയിലായിരുന്നു സംഭവം.  സുജാത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കംബദുരു സ്വദേശിയായ പ്രണീതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് ഇയാള്‍ അടിമപ്പെട്ടിരുന്നതായി ഡിവൈ എസ് പി ബി. ശ്രീനിവാസലു പറഞ്ഞു. സംഭവം നടന്ന ദിവസം സുജാതയുമായി മകന്‍ പ്രണീത് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

tags
click me!