പോലീസ് സ്റ്റേഷനില്‍ പ്രീ വെഡ്ഡിങ് ഷൂട്ട്, വൈറലായി പോലീസ് വധുവും വരനും, മേലുദ്യോഗസ്ഥന്‍റെ പ്രതികരണമിങ്ങനെ

By Web Team  |  First Published Sep 18, 2023, 9:45 AM IST

വീഡിയോയില്‍ പോലീസ് സ്റ്റേഷനില്‍ ചിത്രീകരിച്ച ഭാഗമാണ് സാമൂഹിക മാധ്യമങ്ങളില്‍  സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയാക്കിയത്


ഹൈദരാബാദ്: പോലീസ് സ്റ്റേഷനില്‍വെച്ചുള്ള ഹൈദരബാദിലെ പോലീസ് ഉദ്യോഗസ്ഥരായ രണ്ടുപേരുടെ പ്രീ വെഡ്ഡിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായതിന് പിന്നാലെ നിര്‍ദേശവുമായി മേലുദ്യോഗസ്ഥന്‍. പോലീസ് സ്റ്റേഷനിലും ഔദ്യോഗിക വാഹനത്തിലും യൂനിഫോമിലുമായുള്ള പ്രീ വെഡ്ഡിങ് വീഡിയോ ശരിയായ രീതിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗവും ഒരേ ഡിപ്പാര്‍ട്ട്മെന്‍റ് ജോലി ചെയ്യുന്ന രണ്ടുപേര്‍ അവരുടെ ജോലിയെയും വീഡിയോയില്‍ ചേര്‍ത്തത് നല്ലകാര്യമാണെന്ന് മറുവിഭാഗവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാക്കിയതോടെയാണ് പോലീസിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദ് വിശദീകരണവുമായി രംഗത്തെത്തിയത്. 

പോലീസ് ഉദ്യോഗസ്ഥ പോലീസ് കാറില്‍ വന്നിറങ്ങുന്നതും സല്യൂട്ട് സ്വീകരിക്കുന്നതും പിന്നീട് പരാതി പരിശോധിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കാറിലെത്തുകയും ചെയ്യുന്നു. പോലീസ് സ്റ്റേഷനിലുള്ള ഈ ദൃശ്യങ്ങളാണ് ചര്‍ച്ചയായത്. പോലീസ് സ്റ്റേഷനിലെ രംഗത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ഡാന്‍സ് ഉള്‍പ്പെടെ ചേര്‍ത്തുള്ള വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ വീഡിയോ ചിത്രീകരിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും സംഭവത്തെ മേലുദ്യോഗസ്ഥര്‍ അപലപിക്കുമെന്നും കരുതിയവരുടെ മുന്നിലേക്കാണ് വിവാഹിതരാകാന്‍ പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങളുമായി സി.വി. ആനന്ദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പിട്ടത്. 

Latest Videos

undefined

ഇരുവരും തങ്ങളുടെ വിവാഹത്തെ ഏറെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും അത് നല്ലകാര്യമാണെങ്കില്‍ കൂടി പോലീസ് സ്റ്റേഷനിലെ വീഡിയോ അല്‍പം കുഴപ്പം പിടിച്ചതാണെന്ന് സി.വി. ആനന്ദ് പറഞ്ഞു. പോലീസ് ജോലി വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ജീവിത പങ്കാളിയെ പോലീസില്‍നിന്നും തന്നെ കണ്ടെത്തിയതെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആഘോഷിക്കാനുള്ള കാരണമാണ്. ഇരുവരും പോലീസുകാരായതുകൊണ്ട് തന്നെ പോലീസ് വകുപ്പിന്‍റെ സ്ഥലവും ചിന്ഹങ്ങളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അവര്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഷൂട്ടിങിന് സമ്മതം നല്‍കുമായിരുന്നു. ചിലര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാകാം. എന്നാല്‍, കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ കൂടി അവരെ അനുഗ്രഹിക്കാനാണ് ആഗ്രഹിക്കുന്നത്. അനുമതിയില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് മറ്റുള്ളവരോട് പറയാനുള്ളതെന്നും സി.വി. ആനന്ദ് പറഞ്ഞു.

 

Pre-wedding shoot of Hyderabad Cops goes Viral BTW congratulations on your wedding 🌺👌 pic.twitter.com/HBzA6DFWbJ

— Sushanth kumar (@sushanthkumar24)

click me!