നിറചിരിയോടെ തങ്ങൾക്ക് ഡ്രിംങ്സ് വാങ്ങി തരുന്ന സ്ത്രീയോട് പൊലീസുകാർ വിവരങ്ങൾ ചോദിച്ചറിയുന്നുമുണ്ട്. വരുമാനം എത്രയുണ്ടെന്ന് ചോദിച്ചതിന് മാസം 3500 രൂപ എന്നായിരുന്നു ഇവർ പൊലീസുകാർക്ക് കൊടുത്ത മറുപടി.
ലോക്ക്ഡൗൺ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ മുൻപന്തിയിൽ തന്നെയുണ്ട് രാജ്യത്തെ പൊലീസ് സേന. കൊടുംചൂട് വകവയ്‌ക്കാതെ നിരത്തുകളില്‍ ജോലി ചെയ്യുന്ന ഇവർക്ക് ആഹാരവും വെള്ളവുമൊക്കെ ആയി എത്തുന്ന നിരവധി പേരുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ പൊലീസുകാർക്ക് കൂൾ ഡ്രിംങ്സുമായെത്തിയ സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ദിവസ വേതനക്കാരിയായ സ്ത്രീ പൊലീസുകാർക്ക് രണ്ട് കുപ്പി കൂൾ ഡ്രിംങ്സ് നൽകുന്നത് വീഡിയോയിൽ കാണാം. നിറചിരിയോടെ തങ്ങൾക്ക് ഡ്രിംങ്സ് വാങ്ങി തരുന്ന സ്ത്രീയോട് പൊലീസുകാർ വിവരങ്ങൾ ചോദിച്ചറിയുന്നുമുണ്ട്. വരുമാനം എത്രയുണ്ടെന്ന് ചോദിച്ചതിന് മാസം 3500 രൂപ എന്നായിരുന്നു ഇവർ പൊലീസുകാർക്ക് കൊടുത്ത മറുപടി.
undefined
സ്ത്രീയുടെ കയ്യിൽ നിന്ന് ഡ്രിംങ്സ് വാങ്ങാത്ത പൊലീസുകാർ തങ്ങൾക്ക് ലഭിച്ച ഒരു കുപ്പി ജ്യൂസ് സ്ത്രീക്ക് നൽകി തിരിച്ചയക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീയെ പ്രശംസിച്ച പൊലീസ്, നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് ഏറ്റവും വലിയ സഹായമെന്ന് പറയുകയും ചെയ്യുന്നുണ്ട്.
ഈ ലോക്ക്ഡൗൺ കാലത്ത് മറ്റുള്ളവർക്ക് കൂടി മാതൃകയാവുകയാണ് ഈ പൊലീസുകാരും സ്ത്രീയും. എന്തായാലും 1.30 മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.