മാവോയിസ്റ്റ് അറസ്റ്റില്‍ പിണറായി 2015 ല്‍ പറഞ്ഞത്; പിണറായിയുടെ പഴയ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 3, 2019, 8:18 AM IST

"ഒ​രു കു​റ്റ​കൃ​ത്യ​ത്തി​ലും പ​ങ്കാ​ളി​യാ​കാ​ത്ത ഒ​രാ​ളെ മാ​വോ​യി​സ്റ്റ് എ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റു ചെ​യ്ത ന​ട​പ​ടി​യെ​യാ​ണ് കോ​ട​തി വി​മ​ർ​ശി​ച്ച​ത്."
 


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ നി​യ​മം ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ, പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ നി​ല​പാ​ട് ച​ർ​ച്ച​യാ​കു​ന്നു. എ​ൽ​ഡി​എ​ഫ് പ്ര​തി​പ​ക്ഷ​ത്തി​രി​ക്കെ, 2015 മേ​യി​ൽ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ്, തീ​വ്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കു​റ്റ​കൃ​ത്യ​ത്തി​ലും പ​ങ്കാ​ളി​യാ​കാ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നെ​തി​രേ പി​ണ​റാ​യി നി​ല​പാ​ട് പ​റ​ഞ്ഞ​ത്. ഈ ​കു​റി​പ്പ് കു​ത്തി​പ്പൊ​ക്കി പ​രി​ഹ​സി​ക്കു​ന്ന​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

Latest Videos

undefined

മാ​വോ​യി​സ്റ്റ് എ​ന്ന ലേ​ബ​ലി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന തീ​വ്ര​വാ​ദ​ത്തെ​യും തെ​റ്റാ​യ വീ​ക്ഷ​ണ​ങ്ങ​ളെ​യും ആ​ശ​യ​പ​ര​മാ​യി നേ​രി​ട്ട് ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​താ​ണ് എ​ന്ന​തി​ൽ നേ​രി​യ സം​ശ​യ​ത്തി​ന് അ​വ​കാ​ശ​മി​ല്ല. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി അ​ടു​ത്ത​കാ​ല​ത്ത് പു​റ​പ്പെ​ടു​വി​ച്ച വി​ധി സ​മൂ​ഹം ച​ർ​ച്ച ചെ​യ്യേ​ണ്ട​തു ത​ന്നെ​യാ​ണ്. ഒ​രു കു​റ്റ​കൃ​ത്യ​ത്തി​ലും പ​ങ്കാ​ളി​യാ​കാ​ത്ത ഒ​രാ​ളെ മാ​വോ​യി​സ്റ്റ് എ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റു ചെ​യ്ത ന​ട​പ​ടി​യെ​യാ​ണ് കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

മാ​വോ​യി​സ്റ്റു​ക​ളും ഇ​ത​ര തീ​വ്ര​വാ​ദി​ക​ളും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് പൊ​തു​വി​ൽ യോ​ജി​ക്കാ​നാ​വി​ല്ല. സ​മൂ​ഹ​ത്തി​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന തെ​റ്റാ​യ ആ​ശ​യ​ങ്ങ​ളെ നേ​രി​ട്ട് ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ നി​ല​പാ​ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് സാ​ധാ​ര​ണ നി​ല​യി​ൽ ആ​രും ചോ​ദ്യം ചെ​യ്യി​ല്ല. 

 എ​ന്നാ​ൽ ആ​ശ​യ​ത്തെ കു​റ്റ​കൃ​ത്യ​മാ​യി ക​ണ്ട് അ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റ് ചെ​യ്യാ​ൻ ത​യ്യാ​റാ​യ പോ​ലീ​സി​നെ​യാ​ണ് കോ​ട​തി വി​മ​ർ​ശി​ച്ച​ത്. തീ​വ്ര​വാ​ദ​ത്തെ നേ​രി​ടു​ന്ന​തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും അ​തി​രു​വി​ടു​ന്ന പോ​ലീ​സി​നു ല​ഭി​ച്ച മു​ന്ന​റി​യി​പ്പാ​ണ് ഹൈ​ക്കോ​ട​തി വി​ധി.

click me!