ഒരു കര്‍ഷകന്‍റെ വളര്‍ത്തു പന്നിയാണ് അപൂര്‍വ്വ മുഖമുള്ള പന്നിക്കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്‍റെ കൂടെ ജനിച്ച മറ്റ് പന്നി കുഞ്ഞുങ്ങളെല്ലാം സാധാരണ കുഞ്ഞുങ്ങളാണ്.
കരക്കാസ്: മനുഷ്യന്‍റെ മുഖത്തോട് സാമ്യമുള്ള തലയും വലിയ കണ്ണുകളുമായി ജനിച്ച പന്നിക്കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വെനസ്വേലയിലെ ലാറായിലുള്ള ഖ്വിബ്രാഡ അറിബയിലാണ് അപൂര്‍വ്വ സംഭവം നടന്നത്. ജനിതക വൈകല്യമുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നാണ് പ്രഥമിക നിഗമനം.
ഇവിടെയുള്ള ഒരു കര്‍ഷകന്‍റെ വളര്‍ത്തു പന്നിയാണ് അപൂര്‍വ്വ മുഖമുള്ള പന്നിക്കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്‍റെ കൂടെ ജനിച്ച മറ്റ് പന്നി കുഞ്ഞുങ്ങളെല്ലാം സാധാരണ കുഞ്ഞുങ്ങളാണ്. എന്നാല്‍ ഈ പന്നിക്കുഞ്ഞ് മാത്രം മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു.
Un cerdo nació con una malformación que dejó perplejos a sus dueños, ya que sus ojos son similares a los ojos humanos. El hecho ocurrió en Venezuela, en el sector Quebrada Arriba en el Municipio Torres de la ciudad de Carora, del Estado Lara. https://t.co/We5ks7FBns pic.twitter.com/V8SKC00FKC
— CHILE UFO (@chileufos)
മറ്റു കുഞ്ഞുങ്ങള്‍ക്കൊന്നും ശരീരത്തില്‍ രോമമില്ലെന്നും മനുഷ്യ മുഖത്തില്‍ ജനിച്ച പന്നിക്കുട്ടിക്ക് ജനിച്ചപ്പോള്‍ തന്നെ ശരീരത്തില്‍ രോമമുണ്ടെന്നും കര്‍ഷകന്‍ വ്യക്തമാക്കി. അപൂര്‍വ്വ മുഖവുമായി ജനിച്ച പന്നിക്കുട്ടി അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതര്‍ പറയുന്നു. തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ വന്‍ തോതിലാണ് കീടനാശിനികളുടെ ഉപയോഗമായിരിക്കാം ഇത്തരം ജനിതക വൈകല്യത്തിന് കാരണമെന്നും ഒരു വാദമുണ്ട്.