230 വര്‍ഷമായി അമേരിക്ക ഭരിക്കുന്ന പ്രസിഡന്റുമാരുടെയെല്ലാം ചിത്രങ്ങള്‍ നിരയായി വരച്ചുവച്ചിട്ടുണ്ട് ജഗ്‌ജോത്.
ചണ്ഡിഗഡ്: അമൃത്സര്‍: അമേരിക്കയിലെ മുഴുവന്‍ പ്രസിഡന്റുമാരെയും ചേര്‍ത്തുവച്ചുള്ള കൊളാഷില്‍ ഒടുവിലായി ജോ ബൈഡനെയും ചേര്‍ത്ത് വച്ച് അമൃത്സറിലെ കലാകാരന്‍. പെയിന്ററായ ജഗ്‌ജോത് സിംഗ് റുബാല്‍ ആണ് തന്റെ 45 പ്രസിഡന്റുമാര്‍ക്കുമൊപ്പം 46ാമനായി ബൈഡനെക്കൂടി വരച്ചത്.
230 വര്‍ഷമായി അമേരിക്ക ഭരിക്കുന്ന പ്രസിഡന്റുമാരുടെയെല്ലാം ചിത്രങ്ങള്‍ നിരയായി വരച്ചുവച്ചിട്ടുണ്ട് ജഗ്‌ജോത്. ട്രംപുവരെയായിരുന്നു താന്‍ വരച്ചിരുന്നതെന്നും ഇപ്പോള്‍ ബൈഡനെക്കൂടി ചേര്‍ത്തുവെന്നുമാണ് ജഗ്‌ജോത് ഇതിനോട് പ്രതികരിച്ചത്. '' തെരഞ്ഞെടുപ്പ് വിജയത്തില്‍ എനിക്ക് ബൈഡനെ അഭിനന്ദിക്കണം. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ- യുഎസ് ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'' - ജഗ്‌ജോത് പറഞ്ഞു.
എട്ടടി നീളവും എട്ടടി വീതിയുമുള്ളതാണ് ഈ പെയിന്റിംഗ്. ''എന്റെ പേരില്‍ പത്ത് ലോക റെക്കോര്‍ഡുകളുണ്ട്. ഈ ചിത്രം അമേരിക്കയിലെ ആര്‍ട്ട് ഗാലറിയിലും വൈറ്റ് ഹൗസിലും പ്രദര്‍ശിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.'' - ജഗ്‌ജോത് കൂട്ടിച്ചേര്‍ത്തു.