മീന്‍ അവിയല്‍ ഒരു കോമഡിയല്ല; ശരിക്കും ഉണ്ട്.!

By Web Team  |  First Published Jul 9, 2019, 5:36 PM IST

മീനവിയല്‍ എന്ന വിഭവം ശരിക്കും ഉണ്ടോയെന്ന് അന്നേ എല്ലാവര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു വിഭവം ഉണ്ടെന്ന് പറയുകയാണ് എന്‍ എസ് മാധവന്‍. 


കൊച്ചി: ശ്രീനിവാസന്‍റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്കരെ..അക്കരെ പുറത്തിറങ്ങിയത് 1990-ലാണ്. മോഹന്‍ലാലിന്‍റെ സിഐഡി ദാസന്‍ എന്ന കഥാപാത്രവും ശ്രീനിവാസന്‍റെ വിജയന്‍ എന്ന കഥാപാത്രവും അമേരിക്കയിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാം ചിത്രമാണ് അക്കരെ അക്കരെ.

അമേരിക്കയിലേക്ക് തന്നെയും കൊണ്ട് പോകുവാന്‍ ദാസന്‍റെ മനസ് മാറ്റുവനായി വിജയന്‍, ദാസന് വേണ്ടി ഉണ്ടാക്കുന്ന പാചകം ചെയ്യുന്ന രംഗമുണ്ട്.അതിലാണ് കഴിക്കാന്‍ മീന്‍വിയല്‍ ഉണ്ടാക്കുന്ന കാര്യം ദാസനോട് വിജയന്‍ പറയുന്നത്. മീനവിയല്‍ എന്ന വിഭവം ശരിക്കും ഉണ്ടോയെന്ന് അന്നേ എല്ലാവര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു വിഭവം ഉണ്ടെന്ന് പറയുകയാണ് എന്‍ എസ് മാധവന്‍. 

അതുണ്ട്‌!! മീൻ അവിയൽ. 1957ൽ പ്രസിദ്ധികരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തിൽ നിന്ന്. (പഴയ കാലത്ത്‌ റെസിപ്പീകളിൽ അളവ്‌ ചേർക്കാറില്ല.) pic.twitter.com/X3d50FiZxD

— N.S. Madhavan این. ایس. مادھون (@NSMlive)

Latest Videos

undefined

നമുക്കെല്ലാം ഈ വിഭവം മറ്റൊരു പേരില്‍ സുപരിചിതമാണെന്ന് മാത്രം. നെത്തോലി മീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന 'പീര' അല്ലെങ്കില്‍ നെത്തോലിപ്പീരയാണ് ഈ മീനവിയല്‍. എന്‍.എസ് മാധവന്‍ ട്വിറ്ററിലൂടെയാണ്  മീനവിയലിന്‍റെ ആദ്യകാല റഫറന്‍സ് പുറത്ത് വിട്ടത്. 1957ല്‍ പ്രസിദ്ധീകരിച്ച, ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന പുസ്തകത്തിലാണ് എങ്ങനെ മീന്‍ അവിയല്‍ ഉണ്ടാക്കുമെന്ന വിവരണമുളളത്.

 '' അതുണ്ട് മീന്‍ അവിയല്‍. 1957-ല്‍ പ്രസിദ്ധീകരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. (പഴയ കാലത്ത് റെസിപ്പീകളില്‍ അളവ് ചേര്‍ക്കാറില്ല.)'' -റഫറന്‍സ് പുറത്ത് വിട്ട് എന്‍.എസ് മാധവന്‍ ട്വീറ്റില്‍ പറയുന്നു.
 

click me!