ഞാനൊരു കാര്യം പറയാൻ വന്നതാണേ... എന്ന് പറഞ്ഞാണ് കേക്കുണ്ടാക്കൽ തുടങ്ങുന്നത്. ഇലയും മണ്ണും എടുത്ത് കുഴച്ചാലേ ശരിയാകത്തുള്ളൂ എന്നും പറയുന്നുണ്ട്.
മണ്ണപ്പം ചുട്ടുകളിക്കാതെ എങ്ങനെയാണ് ഒരു കുട്ടിക്കാലം പൂർണ്ണമാകുന്നത്? പുതിയ തലമുറയ്ക്ക് ഒരു പക്ഷേ മണ്ണപ്പവും കഞ്ഞീം കറീം കളിയുമൊക്കെ കേട്ടുകേൾവികളിലെ കഥകളായിരിക്കും. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ചിലർക്ക് മണ്ണപ്പം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. ന്യൂജനറേഷൻ കുഞ്ഞുങ്ങൾ പക്ഷേ മണ്ണ് കിട്ടിയാലും അപ്പം ചുടാനായിരിക്കില്ല തയ്യാറാകുന്നത്. അവർ അവർക്ക് പരിചയമുള്ള കേക്കോ ജിലേബിയോ പഫ്സോ ഉണ്ടാക്കുമായിരിക്കും. അത്തരത്തിൽ മണ്ണപ്പം കൊണ്ട് കേക്കുണ്ടാക്കുന്ന ഒരു കുഞ്ഞുവാവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
undefined
കുക്കറിഷോകളിലൊക്കെ പറയുന്നത് പോലെ എന്തൊക്കെ ചേരുവകളാണ് ചേർക്കേണ്ടെതന്ന് കൊഞ്ചിപ്പറയുന്നുണ്ട് ഈ വാവ. മണ്ണും ഇലകളും കൊണ്ടാണ് ഈ കുഞ്ഞിയുടെ കേക്ക് ഉണ്ടാക്കൽ. മണ്ണിൽ കാലും നീട്ടിയിരുന്ന് മണ്ണു കുഴച്ചുള്ള ഈ കുക്കറി ഷോ ഒന്നു കാണേണ്ട കാഴ്ചയാണ്. വേണ്ട വസ്തുക്കളുടെ ലിസ്റ്റും പറയുന്നുണ്ട്. ഞാനൊരു കാര്യം പറയാൻ വന്നതാണേ... എന്ന് പറഞ്ഞാണ് കേക്കുണ്ടാക്കൽ തുടങ്ങുന്നത്. ഇലയും മണ്ണും എടുത്ത് കുഴച്ചാലേ ശരിയാകത്തുള്ളൂ എന്നും പറയുന്നുണ്ട്. കേക്ക് വിജയകരമായി ഉണ്ടാക്കി പക്ഷേ പൊടിഞ്ഞുപോയി. എന്തായാലും ഹാപ്പി ബർത്ത്ഡേ പാടിയാണ് ഈ കൊച്ചുമിടുക്കി താൻ ഉണ്ടാക്കിയ കേക്ക് മുറിക്കുന്നത്.
'ഇസ്തപ്പെട്ടാല് ഷെയറ് ചെയ്യണം ഇസ്തപ്പെട്ടില്ലേല്‍ ഷെയറ് ചെയ്യണ്ട. സസ്കൈബ് ചെയ്യുക, കമന്റ് ചെയ്യുക' ഈ ഡയലോഗാണ് വീഡിയോയുടെ ഹൈലൈറ്റ്. എന്തായാലും ഈ കുഞ്ഞു കുക്കറി ഷോയ്ക്ക് നിരവധി ആരാധകരാണ് എത്തുന്നത്. കമന്റ് ചെയ്യുന്നവരെല്ലാം ഒരേ ശബ്ദത്തിൽ പറയുന്നു. കുറച്ച് സമയത്തേക്ക് കുട്ടിക്കാലം ഓർമ്മ വന്നു എന്ന്.