ഗണേശ ചതുര്‍ത്ഥിക്ക് ചോക്ലേറ്റ് കൊണ്ട് വിഗ്രഹം നിര്‍മ്മിച്ച് മുസ്ലീം കലാകാരന്‍

By Web Team  |  First Published Sep 3, 2019, 12:37 PM IST

'സമാധാനവും ഐക്യവും സംരക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് വിഗ്രഹം നിര്‍മ്മിച്ചത്'


ലുധിയാന: ഗണേശ ചതുര്‍ത്ഥിക്ക് ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം നിര്‍മ്മിച്ച് മുസ്ലീം ആര്‍ട്ടിസ്റ്റ്. ലുധിയാനയിലെ ഹരീന്ദര്‍ കുക്രേജ എന്ന ബേക്കറിയുടമയുടെ ആവശ്യപ്രകാരമാണ് ഗണപതി വിഗ്രഹം നിര്‍മ്മിച്ചത്.

സമാധാനവും ഐക്യവും സംരക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് വിഗ്രഹം നിര്‍മ്മിച്ചതെന്ന് ഹരിന്ദര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇദ്ദേഹം ഗണപതി വിഗ്രഹം നിര്‍മ്മിക്കുന്നുണ്ട്. 106 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ച് 3 ദിവസങ്ങള്‍ കൊണ്ടാണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക്, പ്ലാസ്റ്റര്‍ ഓഫ് പാരിസ് എന്നിവ കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങള്‍ പോലെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നില്ലെന്നും ചോക്ലേറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ പ്രകൃതിക്ക് അനുയോജ്യമാണെന്നും ഹരീന്ദര്‍ വ്യക്തമാക്കി. 

Latest Videos

click me!