താഷ്കന്റ് മൃഗശാലയിലാണ് ദാരുണ സംഭവം. 16 അടി താഴ്ചയിലേക്കുള്ള കരടിക്കൂട്ടിലേക്ക് അമ്മ കുഞ്ഞിനെ താഴെയിടുകയായിരുന്നു. കൂട്ടില്‍ വീണ കുട്ടിയെ സുസു എന്ന് പേരുള്ള കരടി മണത്തുനോക്കിയതല്ലാതെ ഉപദ്രവിച്ചില്ല.
താഷ്കന്റ്: ഉസ്‌ബെക്കിസ്ഥാനിലെ (Uzbekistan) മൃഗശാലയില്‍ (zoo) മൂന്ന് വയസ്സുകാരിയായ (Three year Old girl) മകളെ കരടിക്കൂട്ടിലേക്കെറിഞ്ഞ് Bear Enclosure) അമ്മയുടെ ക്രൂരത. സംഭവത്തില്‍ അമ്മക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. താഷ്‌കന്റ് മൃഗശാലയിലാണ് ദാരുണ സംഭവം. 16 അടി താഴ്ചയിലേക്കുള്ള കരടിക്കൂട്ടിലേക്ക് അമ്മ കുഞ്ഞിനെ താഴെയിടുകയായിരുന്നു. കൂട്ടില്‍ വീണ കുട്ടിയെ സുസു എന്ന് പേരുള്ള കരടി മണത്തുനോക്കിയതല്ലാതെ ഉപദ്രവിച്ചില്ല. കരടിയുടെ കൂട്ടിലേക്ക് എത്തിയ മൃഗശാല ജീവനക്കാര്‍ കുട്ടിയെ പരിക്കൊന്നും കൂടാതെ പുറത്തെടുത്തു.
ആറ് ജീവനക്കാര്‍ കരടിയുടെ കൂട്ടില്‍ പ്രവേശിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ കരടി കൂട്ടില്‍ എറിയുന്നത് മറ്റ് സന്ദര്‍ശകരും ജീവനക്കാരും ശ്രമിച്ചെങ്കിലും യുവതി കുട്ടിയെ എറിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയെ എറിയാനുള്ള കാരണം അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു.