'കെസിആറിനോട് പറഞ്ഞ് സസ്പെന്‍ഡ് ചെയ്യിക്കും'; ട്രാഫിക് പൊലീസുകാരനെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ

By Web Team  |  First Published Aug 2, 2019, 10:13 AM IST

നടപടി സ്വീകരിക്കാനൊരുങ്ങിയ പൊലീസുകാരോട് എംഎല്‍എയുടെ ഭാര്യ തട്ടിക്കയറുകയായിരുന്നു. 


ഹൈദരാബാദ്: നിയമം തെറ്റിച്ച എംഎല്‍എയുടെ മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പൊലീസുകാരനെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ. ഹൈദരാബാദിലാണ് സംഭവം. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ സമിനേനി ഉദയ്ഭാനുവിന്‍റെ മകന്‍ സമിനേനി പ്രസാദാണ് ഹൈദരാബാദിലെ മാതാപൂരില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത്. 

നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയതോടെ എംഎല്‍എയുടെ ഭാര്യ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എംഎല്‍എയുടെ ഭാര്യയും മകനും മരുമകളുമാണ് ദൃശ്യങ്ങളിലുള്ളത്.  

Latest Videos

എംഎല്‍എയുടെ ഭാര്യ പോലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യിക്കുമെന്നു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയാണ് സമിനേനി ഉദയ്ഭാനു. 

YSRCP MLA’s wife threatens traffic police after her son was booked for assaulting cop.
Watch with
More Videos: https://t.co/NounxnP7mg pic.twitter.com/uIKXO0lg0h

— India Today (@IndiaToday)
click me!