ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ നിമിഷങ്ങൾ! ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി റിയാസ്

By Web Team  |  First Published Sep 26, 2023, 12:04 AM IST

ഓരോ ജാലകങ്ങളിലൂടെയും സൂര്യന്റെ അസ്തമയ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.


തിരുവനന്തപുരം: തിരുവന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മനോ​ഹരമായ സൂര്യാസ്തമയ ചിത്രങ്ങൾ പങ്കുവെച്ച് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്റ്റംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ  ഓരോ ജാലകങ്ങളിലൂടെയും സൂര്യന്റെ അസ്തമയ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. വർഷത്തിൽ രണ്ടു തവണ മാത്രം  സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Latest Videos

undefined

 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം! 
സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ  ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം  സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്.

click me!