മെട്രോയ്ക്കുള്ളിൽ കിടിലൻ റീൽസ് എടുക്കാൻ യുവാവിന്‍റെ ശ്രമം; വേദന കൊണ്ട് പുളഞ്ഞു, വീഡിയോ വൈറൽ

By Web Team  |  First Published Sep 23, 2023, 4:56 PM IST

ഇത്തരം സംഭവങ്ങളുടെ ഒക്കെയും വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറൽ ആകാറുണ്ട്. സമാനമായ രീതിയിൽ മറ്റൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്


ദില്ലി: ഡൽഹി മെട്രോ വാർത്തകളിൽ നിറയുന്നത് ആദ്യമല്ല സംഭവമല്ല. വീഡിയോ റീലുകൾ ഉണ്ടാക്കുന്നത് മുതൽ വാക്ക് പോരും കയ്യാങ്കളിയും വരെ ഡൽഹി മെട്രോയിൽ സ്ഥിരം സംഭവങ്ങളാണ്. ഇത്തരം സംഭവങ്ങളുടെ ഒക്കെയും വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറൽ ആകാറുണ്ട്. സമാനമായ രീതിയിൽ മറ്റൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മെട്രോയ്ക്ക് ഉള്ളില്‍ ഒരു യുവാവ് ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിന്‍റെ വീഡിയോ അതിവേഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

യാത്രക്കാര്‍ക്ക് മുന്നില്‍ ബാക്ക് ഫ്ലിപ്പ് ചെയ്യാനുള്ള ശ്രമം പിഴച്ചതോടെ, തലയിടിച്ചാണ് യുവാവ് വീഴുന്നത്. നിരവധി ആളുകള്‍  യുവാവിനെ പരിഹസിക്കുന്നുണ്ടെങ്കിലും ഇത്തരം അപകടരമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന കമന്‍റുകളാണ് കൂടുതലും ഇൻസ്റ്റഗ്രാമില്‍ നിറയുന്നത്. മറ്റ് യാത്രക്കാരുടെ സുരക്ഷയെ പോലും ബാധിക്കുന്ന ഇത്തരത്തിലുള്ള റീല്‍സ് ഷൂട്ടിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by chaman flipper (@chaman_flipper)

നേരത്തെ, ദില്ലി മെട്രോ ട്രെയിനിൽ യുവാവിനും യുവതിക്കും നേരെ തട്ടിക്കയറുന്ന സഹയാത്രക്കാരിക്കാരിയുടെ വീഡിയോയും ചര്‍ച്ചയായി മാറിയിരുന്നു. യാത്രക്കിടെ യുവാവിന്റെയും യുവതിയുടെയും സ്നേഹ പ്രകടനം അസഹനീയമാണെന്ന് പറഞ്ഞായിരുന്നു യാത്രക്കാരി ഇരുവർക്കും നേരെ തട്ടിക്കയറിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. 'ഇരുവരും കവിളിൽ പിടിക്കുന്നു, കൈയിൽ പിടിക്കുന്നു. പൊതുസ്ഥലമാണെന്ന ബോധം വേണ്ടേ.  ഇത്രയും ആളുകൾക്കിടയിലാണ് ഇവരിത് ചെയ്യുന്നത്.

ഇതൊന്നും ഇവിടെ നടക്കില്ല, പുറത്തു പോയി ചെയ്തോളൂ -യാത്രക്കാരി ഇവരോട് പറഞ്ഞു. ഞങ്ങൾ എന്തെങ്കിലും ചെയ്തോ എന്ന് പെൺകുട്ടിയും മറുപടി നൽകി. സ്ത്രീ വഴക്കുണ്ടാക്കാൻ തുടങ്ങിയതോടെ കൂടെയുണ്ടായിരുന്ന യാത്രക്കാരും ചേരി തിരിഞ്ഞു. ചിലർ യാത്രക്കാരിയെ അനുകൂലിച്ചപ്പോൾ മറ്റുചിലർ യുവതിയെയും യുവാവിനെയും അനുകൂലിച്ച് രം​ഗത്തെത്തി. അതോടെ പ്രശ്നം ഗുരുതരമായി. യാത്രക്കാരിലൊരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ്ൾ ചെയ്തതോടെയാണ് ചർച്ചയായത്. 

നബി ദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നൽകണം; മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി എംഎൽഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!