വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ ആളാണ് രണ്ട് തവണ 500 രൂപയുടെ കറൻസി നോട്ടുകൾ എറിയുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാറിന് സമീപം അജ്ഞാതൻ കറൻസി നോട്ടുകൾ വിതറി. ഒരാൾ കറൻസി നോട്ടുകൾ വായുവിലേക്ക് എറിയുന്ന വീഡിയോ വൈറലായതോടെ ചാർമിനാർ പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ ആളാണ് രണ്ട് തവണ 500 രൂപയുടെ കറൻസി നോട്ടുകൾ എറിയുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുൽസാർ ഹൗസ് ജലധാരയുടെ മുകളിൽ കയറി കറൻസി നോട്ടുകൾ വായുവിലേക്ക് വലിച്ചെറിയുകയായിരുന്നു. വിവാഹാഘോഷത്തിന്റെ ഭാഗമായി കാറുകൾ ഘോഷയാത്ര നടത്തിയപ്പോഴാണ് സംഭവം. നാട്ടുകാരിൽ ചിലർ സ്ഥലത്തെത്തി നോട്ടുകൾ ശേഖരിച്ചു. ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ആളെ കണ്ടെത്താൻ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ഒറിജിനൽ നോട്ടുകളാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Following a video of a man throwing currency notes in the air at Gulzar Houz in the dead of night, apparently during a ‘baraat’ in the Old City, the police have started an investigation. pic.twitter.com/45GsnajJmV
— The Siasat Daily (@TheSiasatDaily)