ഓര്‍ഡര്‍ ചെയ്തത് വാച്ച്, ലഭിച്ചത് വെള്ളം നിറച്ച കോണ്ടം; കൊറിയര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു

By Web Team  |  First Published Jan 16, 2022, 8:04 PM IST

രണ്ട് ദിവസം മുമ്പാണ് അനില്‍കുമാര്‍ ഓണ്‍ലൈനായി 2200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് കൊറിയറുമായി രണ്ട് യുവാക്കള്‍ വീട്ടിലെത്തി.
 


എറണാകുളം: കരുമാലൂരില്‍ എറണാകുളത്തെ കരുമാലൂരില്‍ ഓണ്‍ലൈനായി (Online)  വാച്ച് (Watch) ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം (Condom). സംഭവത്തെ തുടര്‍ന്ന് കൊറിയറുമായി എത്തിയ ജീവനക്കാരെ തടഞ്ഞുവെച്ചു. കരുമാലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറിനെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് അനില്‍കുമാര്‍ ഓണ്‍ലൈനായി 2200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് കൊറിയറുമായി രണ്ട് യുവാക്കള്‍ വീട്ടിലെത്തി. കൊറിയറുമായി എത്തിയ യുവാക്കള്‍ക്ക് അനില്‍കുമാര്‍ പണം നല്‍കി.

പൊതിക്ക് അസാധാരണമായ ഭാരം തോന്നിയതിനാല്‍ സാധനം കൊണ്ടുവന്നവരുടെ മുന്നില്‍വെച്ച് തന്നെ അനില്‍കുമാര്‍ പേക്കറ്റ് പൊട്ടിച്ച് തുറന്ന് നോക്കി. അപ്പോഴാണ് വാച്ചിന് പകരം കോണ്ടത്തില്‍ വെള്ളം നിറച്ചതാണ് പേക്കറ്റിലെന്ന് വ്യക്തമായത്. ഉടന്‍ തന്നെ യുവാക്കളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു. ഓണ്‍ലൈന്‍ കമ്പനിയാണോ കൊറിയര്‍ ഏജന്‍സിയാണോ പരാതിക്കാരനെ കബളിപ്പിച്ചത് എന്നറിയാന്‍ അന്വേഷേണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. 

Latest Videos

click me!