എംആർപിയേക്കാൾ ഒരു രൂപ അധികം വാങ്ങി; പ്രമുഖ ടെക്സ്റ്റൈൽസിൽ നിന്ന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി യുവാവ്

By Web Team  |  First Published Jul 22, 2023, 7:57 AM IST

എംആര്‍പി വെട്ടിയെഴുതിയത് എന്തിനെന്ന് സതീഷ് ചോദിച്ചപ്പോൾ സെയിൽസ് പേഴ്സനും മാനേജരും കളിയാക്കി. ഇതോടെയാണ് സതീശ് ഉപഭോക്തൃകോടതിയെ സമീപിച്ചത്.


ചെന്നൈ: പ്രിന്റ് ചെയ്ത എംആർപി (വിൽക്കാവുന്ന പരമാവധി വില)യേക്കാൾ അധികമായി ഒരു രൂപ വാങ്ങിയ ടെക്സ്റ്റൈൽസിൽ നിന്ന് നിയമയുദ്ധത്തിലൂടെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുത്ത് യുവാവ്. ചെന്നൈയിലാണ് സംഭവം. സതീശ് എന്ന യുവാവാണ് ചെന്നൈ സിൽക്സ് എന്ന സ്ഥാനത്തിനെതിരെ ഉപഭോക്തൃ കോടതിയിൽ നിയമപോരാട്ടം നടത്തിയത്.  

രൂപ പോലും ആർക്കും വിട്ടുകൊടുക്കരുതെന്ന്  യുവ അഭിഭാഷകനായ സതീശ് പറയുന്നു. 2022 ഏപ്രില്‍ നാലിനാണ് ചെന്നൈ സ്വദേശിയായ എം. സതീശ് തിരുവള്ളൂര്‍ ചെന്നൈ സിൽക്സിൽ നിന്ന് 2545 രൂപയ്ക്ക് വസ്ത്രങ്ങളും ചെരിപ്പും വാങ്ങിയത്. ചെരിപ്പിൽ സ്റ്റിക്കറില്‍ 379 രൂപ എംആര്‍പി എന്നത് നീല സ്കെച്ച് പേന കൊണ്ട് തിരുത്തി 380 ആക്കി മാറ്റിയിരുന്നു. എംആര്‍പി വെട്ടിയെഴുതിയത് എന്തിനെന്ന് സതീഷ് ചോദിച്ചപ്പോൾ സെയിൽസ് പേഴ്സനും മാനേജരും കളിയാക്കി.

Latest Videos

ഇതോടെയാണ് സതീശ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. നിർമാതാക്കൾക്ക് തിരിച്ചു നൽകാൻ മാറ്റി വച്ച ചെരുപ്പ് സതീഷ് എടുത്തതാണെന്നൊക്കെ ചെന്നൈ സിൽക്‌സ് വാദിച്ചെങ്കിലും വിജയിച്ചില്ല നഷ്ടരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവിന് 5000 രൂപയും സതീശിന് നൽകാൻ കോടതി ഉത്തരവിട്ടു.

click me!