പാമ്പുകൾ ഇയാൾക്ക് നിരന്തര ശല്യമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ശ്രമം. എന്നാൽ കൂട്ടിയിട്ട ചവറുകൾക്ക് സമീപത്തുവച്ചാണ് ഇയാൾ പുകയിട്ടത്.
സ്വന്തം ജീവൻ രക്ഷിക്കാൻ ആളുകൾ ഏതറ്റം വരെയും പോകാറുണ്ട്. ആ ശ്രമങ്ങൾ ചിലപ്പോൾ വലിയ നഷ്ടം വരുത്തി വയ്ക്കാനും സാധ്യതയുണ്ട്. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ മെറിലാന്റിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ. വീട്ടിനുള്ളിൽ കയറിയ പാമ്പുകളെ ഓടിക്കാൻ (Snake Infestation) പുകയിട്ടതാണ് മെറിലാന്റ് (Maryland) സ്വദേശി,എന്നാൽ സംഭവിച്ചതോ 10000 സ്ക്വയഫീറ്റുള്ള വീട് അഗ്നിക്കിരയായി (House Burned).
പാമ്പുകൾ ഇയാൾക്ക് നിരന്തര ശല്യമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ശ്രമം. എന്നാൽ കൂട്ടിയിട്ട ചവറുകൾക്ക് സമീപത്തുവച്ചാണ് ഇയാൾ പുകയിട്ടത്. ഇത് ആളിപ്പടർന്നു. ഇത് വീട്ടിലെ ബാക്കി വസ്തുക്കളിലേക്കും പടരുകയും വീട് മൊത്തത്തിൽ തീപിടിക്കുകയുമായിരുന്നു.
ICYMI - Update Big Woods Rd, house fire 11/23; CAUSE, accidental, homeowner using smoke to manage snake infestation, it is believed heat source (coals) too close to combustibles; AREA of ORIGIN, basement, walls/floor; DAMAGE, >$1M; no human injures; status of snakes undetermined https://t.co/65OVYAzj4G pic.twitter.com/xSFYi4ElmT
— Pete Piringer (@mcfrsPIO)
undefined
ട്വിറ്ററിലൂടെ തീ പടന്ന വീടിന്റെ നിരവധി ചിത്രങ്ങലാണ് പ്രചരിക്കുന്നത്. എനാനൽ വീട്ടിനുള്ളിലുണ്ടായിരുന്ന പാമ്പുകൾ പോയോ എന്ന് വ്യക്തമല്ല. അഗ്നിബാധയിൽ ആക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. തീ പിടുത്തത്തിൽ 7.52 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 13.55 കോടി രൂപയ്ക്കാണ് നിലവിലെ ഉടമ അടുത്തകാലത്തായി ഈ വീട് വാങ്ങിയത്.
Any idea how old that house was? Ours is ancient and I usually have to capture and release snakes every year. I'm not sure I ever would have tried smoking them out.
— Eugene Stoner (@f1a1825c98a148a)പാമ്പുകളെ പിടികൂടാൻ മറ്റ് പല സുരക്ഷിത മാർഗങ്ങൾ ഉണ്ടായിട്ടും എന്തിനാണ് ഇത്തരമൊന്ന് ചെയ്തതെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ പലരും. എന്റെ വീട്ടിലും പാമ്പുകളെ കാണാറുണ്ട്. അവയെ പിടികൂടി വിട്ടയക്കാറുമുണ്ട്. എന്നാൽ ഞാൻ എന്റെ വീടിനന് ഇതുവരെ തീയിട്ടിട്ടില്ല - ഒരു ട്വിറ്റ ഉപയോക്താവിന്റെ കമന്റാണ്. പാമ്പ് പിടിക്കുന്നവരെ വിളിച്ചാൽ മതിയായിരുന്നില്ലേ എന്ന് വേറെ ചില ചോദിക്കുന്നു.
I mean idk, how about calling some kind of snake removal professional? She never thought about that?
— Kim Foster (@SouthernLitFic)