Ice Cream : ദൈവ പ്രീതിക്കായി ഭക്തന്‍ നിവേദിച്ചത് 10 കിലോ ഐസ്ക്രീം; പ്രസാദത്തിനായി ഭക്തരുടെ തിരക്ക്

By Web Team  |  First Published Dec 11, 2021, 10:21 PM IST

ആന്ധ്രാപ്രദേശിലെ  പഞ്ചരാമ ക്ഷേത്രമായ ശ്രീരാമലിംഗേശ്വര സ്വാമി ക്ഷേത്രത്തില്‍ ആണ് ഒരു ഭക്തന്‍ നിവേദ്യമായി 10 കിലോ ഐസ്‌ക്രീം നല്‍കിയത്.


ദൈവ പ്രീതിക്കായി ഭക്തര്‍ പലതരത്തിലുള്ള നിവേദ്യങ്ങളുമൊക്കെ സമര്‍പ്പിക്കാറുണ്ട്. ഭക്തര്‍ (Devotees) ദൈവത്തോടുള്ള  വിശ്വാസം പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. അടുത്തിടെ വാഹനനിര്‍മ്മാണ കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര(Anand Mahindra) ഗുരുവായൂര്‍ ക്ഷേത്രത്തില്‍(Guruvayur Temple) കാണിക്കയായി സമര്‍പ്പിച്ചത് ഒരു പുത്തന്‍ ഥാര്‍ (Mahindra Thar) ആണ്. മഹീന്ദ്രയുടെ താരമായ വാഹനം ഗുരൂവായൂരപ്പന് കാണിക്കയായി ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ 10 കിലോ ഐസ്ക്രീം(Ice Cream) നിവേദ്യമായി  സമര്‍പ്പിച്ചിരിക്കുകയാണ് ഒരു ഭക്തന്‍. ആന്ധ്രാപ്രദേശിലെ(Andhra Pradesh) പഞ്ചരാമ ക്ഷേത്രമായ ശ്രീരാമലിംഗേശ്വര സ്വാമി ക്ഷേത്രത്തില്‍ ആണ് ഒരു ഭക്തന്‍ നിവേദ്യമായി 10 കിലോ ഐസ്‌ക്രീം നല്‍കിയത്.

പാലക്കോള്‍ സ്വദേശിയായ ദെവെല്ല നരസിംഹ മൂര്‍ത്തിയാണ് ശിവന് നിവേദ്യമായി 10 കിലോ ഐസ്‌ക്രീം നല്‍കിയത്. വാര്‍ത്ത പെട്ടന്ന് തന്നെ വൈറലായി. ഇതോടെ  പിന്നീട് അമ്പലത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. പ്രസാദം സ്വീകരിക്കാനും വേണ്ടി ആളുകളിടിച്ച് കയറി.  പ്രസാദമായി ഐസ്‌ക്രീം ലഭിച്ച സന്തോഷത്തിലാണ് ക്ഷേത്രത്തില്‍ നിന്നും എല്ലാവരും മടങ്ങിയത്. ഉത്സവവേളകളില്‍ ഭക്തര്‍ കൂട്ടത്തോടെ സന്ദര്‍ശിക്കുന്നത് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഒരു പതിവ് കാഴ്ചയാണെങ്കിലും, ഈ ക്ഷേത്രത്തില്‍ രുചികരമായ വിവിധ പ്രസാദങ്ങള്‍ ലഭിക്കാനാണ് എല്ലാവരും എത്തുന്നത്.

Latest Videos

വ്യത്യസ്തമാണ് ഈ ക്ഷേത്രത്തിലെ രീതികള്‍. അഭിഷേകത്തിനായി ഭക്തര്‍ പല തരം വ്യത്യസ്ത വിഭവങ്ങളാണ് നൈവേദ്യമായി സമര്‍പ്പിക്കാറുള്ളത്. പാല്‍ അല്ലെങ്കില്‍ തൈര് എന്നിവ അഭിഷേകമായി ആരാധനാമൂര്‍ത്തിയ്ക്ക് നല്‍കുന്ന ഭക്തരുണ്ട്. കൂടാതെ ചിലര്‍ തേന്‍, പഞ്ചസാര, വിവിധ തരം പഴച്ചാറുകള്‍ എന്നിവയും ഈശ്വരന് സമര്‍പ്പിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്യുന്നു. ചിലര്‍ ഇവിടെ അഭിഷേകത്തിന് പാത്രം നിറയെ വെള്ളവും എത്തിക്കാറുണ്ട്.

click me!