ചായ്പിലെത്തിയ അതിഥികളെ കണ്ട് അമ്പരന്ന് വീട്ടുകാര്‍, നടപടിയെടുക്കാനാവാതെ വനംവകുപ്പും

By Web Team  |  First Published Aug 19, 2020, 12:54 PM IST

നാസിക്കിന് സമീപമുള്ള ഇഗത്പുരിയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ചയാണ് വനംവകുപ്പ് പുള്ളിപ്പുലിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്. 
 


ഇഗത്പുരി(നാസിക്): മഹാരാഷ്ട്രയിലെ നാസികിലെ ഒരു ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പുള്ളിപ്പുലിയേയും നാലുകുഞ്ഞുങ്ങളേയും. നാസിക്കിന് സമീപമുള്ള ഇഗത്പുരിയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ചയാണ് വനംവകുപ്പ് പുള്ളിപ്പുലിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്. 

കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെ പുള്ളിപ്പുലിയെ ഇവിടെ നിന്ന് മാറ്റുകയെന്നത് ശ്രമകരമായതായാണ് വനംവകുപ്പ് വിശദമാക്കുന്നത്. പുള്ളിപ്പുലി കുഞ്ഞുങ്ങളെ സ്വയം മാറ്റിയ ശേഷം മാത്രം രക്ഷാ പ്രവര്‍ത്തനം നടത്താനാകൂവെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. കുഞ്ഞുങ്ങള്‍ ആരോഗ്യവാന്മാരാണെന്ന് വനംവകുപ്പ് വിശദമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവച്ച ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഇതിനോടകം വൈറലായി. വലിയ രീതിയില്‍ അപകടനിലയിലുള്ള ജീവി വിഭാഗത്തിലാണ് പുള്ളിപ്പുലി ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

Maharashtra: A leopard gave birth to four cubs inside a hut in Igatpuri area of Nashik yesterday. Forest Official says, "all the cubs are healthy and safe." (Video Source: Forest Department) pic.twitter.com/AMA5xXLNHJ

— ANI (@ANI)

Latest Videos

വലിയ രീതിയില്‍ വേട്ടയാടപ്പെടുന്ന വന്യജീവി വിഭാഗമാണ് പുള്ളിപ്പുലിയുടേതെന്നാണ് രത്നംഭോര്‍ നാഷണല്‍ പാര്‍ക്ക് പറയുന്നത്. വന നശീകരണം വലിയ രീതിയില്‍ പുള്ളിപ്പുലികളുടെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. 
 

click me!