കാമുകിയെ ട്രോളി ബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലില്‍ കടത്താന്‍ ശ്രമിച്ചു; കെയര്‍ടേക്കര്‍ കൈയോടെ പിടികൂടി

By Web Team  |  First Published Feb 4, 2022, 7:59 PM IST

അസാധരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടു.
 


മണിപാല്‍: കാമുകിയെ ട്രോളബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി കെയര്‍ടേക്കറുടെ പിടിയില്‍. മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാര്‍ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്. അസാധരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സാധനങ്ങളെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.

എന്നാല്‍ സംശയം തോന്നിയ കെയര്‍ടേക്കര്‍ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാഗ് തുറക്കാന്‍ വിദ്യാര്‍ഥി ആദ്യം വിസ്സമ്മതിച്ചു. ബാഗ് തുറന്നപ്പോള്‍ അതേ കോളേജിലെ വിദ്യാര്‍ഥിയും നര്‍ത്തകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടി ഇരിക്കുന്നത് കണ്ടു. സംഭവത്തിന് പിന്നാലെ ഇരുവരെയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ കോളേജ് അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയച്ചു.

Latest Videos

undefined

ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം മുറിയെടുത്തു; 41കാരനെതിരെ കേസ്

പുണെ: ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെതിരെ കേസ്. 41കാരനായ ബിസിനസുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്തത്. ഭാര്യയുടെ പരാതിയില്‍ 41കാരനും കാമുകിക്കുമെതിരെ ഹിന്‍ജെവാഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് 41കാരന്‍. കമ്പനിയില്‍ ഡയറക്ടറാണ് ഭാര്യ. ഭര്‍ത്താവിന്റെ രീതികളില്‍ സംശയം തോന്നിയ ഭാര്യ കാറില്‍ ജിപിഎസ് ഘടിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ ചതിക്കുന്നതായി ഭാര്യ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവിലേക്ക് ബിസിനസ് ട്രിപ്പിനാണെന്ന് പറഞ്ഞ് ഇയാള്‍ പുറപ്പെട്ടു. ഭാര്യ ജിപിഎസ് പരിശോധിച്ചപ്പോള്‍ കാര്‍ പുനെയിലുണ്ടെന്ന് മനസ്സിലായി.

തുടര്‍ന്ന് ഹോട്ടലുമായി ബന്ധപ്പെട്ടു. ഭാര്യയോടൊപ്പമാണ് ഇയാള്‍ എത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോള്‍ മറ്റൊരു യുവതിയുമായാണ് ഭര്‍ത്താവ് ഹോട്ടലില്‍ എത്തിയതെന്ന് വ്യക്തമായി. തന്റെ ആധാര്‍ കാര്‍ഡാണ്് കാമുകിയുടെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചതെന്നും തെളിഞ്ഞു. വഞ്ചനാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. വഞ്ചന, കേസ്, പുണെ, ഭാര്യ, ആധാര്‍ കാര്‍ഡ്, ഹോട്ടല്‍ റൂം, കാമുകി, പുണെ പൊലീസാണ് കേസ് എടുത്തത്

click me!