ബിഹാറിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാദമായ പ്രതികരണം കനയ്യ കുമാര്‍ നടത്തിയത്.
പാറ്റ്ന: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ ജെഎന്‍യു സമരകാലത്തെ സഹപാഠിയും സമരത്തിന്‍റെ നായകസ്ഥാനത്തുണ്ടായിരുന്നയാളുമായ ഉമര്‍ ഖാലിദിനെ തള്ളിപ്പറയുന്ന വീഡിയോ വൈറലാകുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കനയ്യ കുമാറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
ബിഹാറിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാദമായ പ്രതികരണം കനയ്യ കുമാര്‍ നടത്തിയത്. ദില്ലിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും ദില്ലിയിലെ ജയിലിലാണ്. ഉമര്‍ഖാലിദിനെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം കോണ്‍ഗ്രസുകാരനാണോ എന്നാണ് ആദ്യം മറുപടി നല്‍കിയത്.
undefined
അല്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഉത്തരം നല്‍കി. കോണ്‍ഗ്രസുകാരനല്ലാത്ത ഒരാളെക്കുറിച്ച് എന്നോട് ചോദിച്ചിട്ടെന്തിനാണ് എന്നായിരുന്നു കനയ്യയുടെ മറുപടി. തുടര്‍ന്ന് ഉമര്‍ ഖാലിദ് നിങ്ങളുടെ സുഹൃത്ത് അല്ലെയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ആരാണ് ഇത് പറഞ്ഞത് എന്ന് ചോദിച്ച് കനയ്യയുടെ വാക്കുകള്‍ പരുഷമാകുന്നത് വീഡിയോയില്‍ കാണാം.
पत्रकार : उमर खालिद आप के दोस्त हैं
कन्हैया कुमार : कौन बताया…?
वीडियो: Nadeem alag Andaaz pic.twitter.com/PEeBGNqYpv
സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകനായ അഷറഫ് ഹുസൈന്‍ ട്വിറ്ററിലിട്ട വീഡിയോ ഇതിനകം ഹിന്ദി പ്രദേശിക മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിട്ടുണ്ട്. ഇതേ സമയം തന്നെ ഉമര്‍ ഖാലിദിനെ തള്ളിപ്പറഞ്ഞ കനയ്യയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പഴയ ജെഎന്‍യു സമരകാലത്തെ ചിത്രങ്ങള്‍ പലരും റീട്വീറ്റ് ചെയ്യുന്നുണ്ട്. പിന്നില്‍ നിന്നും കുത്തുന്നവന്‍ എന്നാണ് ഒരു ട്വീറ്റില്‍ കനയ്യയെ വിമര്‍ശിക്കുന്നത്.
2016 ല്‍ അഫ്സല്‍ ഗുരു അനുസ്മരണ യോഗം സംഘടിപ്പിച്ച് ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചു എന്നതിന്‍റെ പേരിലാണ് ജെഎന്‍യു സമരം അരങ്ങേറിയത്. അന്ന് എഐഎസ്എഫ് നേതാവായിരുന്ന കനയ്യ, ജെഎന്‍യുവിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. കനയ്യയും ഉമര്‍ഖാലിദും അടക്കം അന്ന് വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ വര്‍ഷമാണ് കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.