റോഡിലൂടെ നടന്ന് പോകുമ്പോള്‍ ആയുധവുമായി എത്തിയ രണ്ട് പേര്‍ തന്നെ കൊള്ളയടിച്ചെന്നും സരിത ചൗഹാനാണ് തന്‍റെ പേരെന്നും ഇവര്‍ പൊലീസ് എമര്‍ജെന്‍സി നമ്പറായ 112 ലേക്ക് വിളിച്ചുപറഞ്ഞു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പൊലീസിന്‍റെ കാര്യക്ഷമത പരിശോധിക്കാന്‍ വേഷം മാറി റോഡിലിറങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. യൂണിഫോം മാറ്റി ചുരിദാറും ദുപ്പട്ടയും സണ്‍ഗ്ലാസും മാസ്കും ധരിച്ച് റോഡില്‍ ഇറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥ ചാരു നിഗമാണ് തന്‍റെ സഹപ്രവര്‍ത്തകരെ പരീക്ഷിച്ചത്. ഔരയ്യയിലെ എസ്പിയാണ് ചാരു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ ആയുധവുമായി എത്തിയ രണ്ട് പേര്‍ തന്നെ കൊള്ളയടിച്ചെന്നും സരിത ചൗഹാനാണ് തന്‍റെ പേരെന്നും ഇവര്‍ പൊലീസ് എമര്‍ജെന്‍സി നമ്പറായ 112 ലേക്ക് വിളിച്ചുപറഞ്ഞു. നിലവിളിച്ചാണ് സഹായം തേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് സഹായം വാഗ്ദാനം ചെയ്തു. നിങ്ങള്‍ എവിടെയാണെന്ന് പോലും ചോദിക്കാതെയായിരുന്നു പൊലീസിന്‍റെ സഹായ വാഗ്ദാനം.
മകനെ പാചകം പഠിപ്പിച്ച് മാധുരി ദീക്ഷിത്തിന്‍റെ ഭർത്താവ്; കയ്യടിച്ച് സോഷ്യൽ മീഡിയ
undefined
പറഞ്ഞതുപോലെ മൂന്നംഗ പൊലീസ് സംഘം സ്ഥലത്തെത്തി. തങ്ങളുടെ മേലുദ്യോഗസ്ഥയാണ് മുന്നില്‍ നില്‍ക്കുന്നതെന്നറിയാതെ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രതികള്‍ക്കായി ഒരു മണിക്കൂറോളം വാഹനങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ഓഫിസര്‍ മുഖം മറച്ച ദുപ്പട്ടയും മാസ്കും മാറ്റിയതോടെയാണ് തങ്ങളുടെ സീനിയര്‍ ഓഫിസറാണെന്ന് മനസ്സിലാക്കിയത്. സഹായം അഭ്യര്‍ഥിച്ചാല്‍ പൊലീസിന്‍റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനായിരുന്നു എസ്പിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ പ്രതികരണത്തില്‍ എസ്പി തൃപ്തയായാണ് മടങ്ങിയത്. സംഭവത്തിന്‍റെ വീഡിയോ ഔരയ്യ പൊലീസ് പുറത്തുവിട്ടു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
जनपदीय पुलिस के रिस्पांस टाइम व सतर्कता को चेक करने हेतु पुलिस अधीक्षक औरैया ने स्वयं की पहचान छुपाते हुए सुनसान रोड पर तमंचे के बल पर बाइक सवार अज्ञात व्यक्तियों द्वारा झूठी लूट की सूचना कंट्रोल रूम व डायल112 पर दी गयी जिसमे जनपदीय पुलिस की कार्यवाही संतोषजनक रही। pic.twitter.com/I4n3yJoUHP
— Auraiya Police (@auraiyapolice)