പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടുവെന്നും മറ്റൊരു ട്വീറ്റിലൂടെ ആകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു...
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഒരു വീട്ടില്‍നിന്ന് ഭീമന്‍ രാജവെമ്പാലയെ കണ്ടെത്തി. വീട്ടില്‍നിന്ന് പാമ്പിനെ പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏറെ ശ്രമപ്പെട്ടാണ് പാമ്പിനെ ചാക്കിലാക്കിയത്.
ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ ആകാശ് കുമാര്‍ വര്‍മ്മയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. കവറിലാക്കുന്നതിനിടയിലും പാമ്പ് ആളുടെ ശരീരത്തില്‍ ചുറ്റുപിണയാന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുകണ്ടുനില്‍ക്കുന്നവര്‍ ഭയന്ന് ശബ്ദമുണ്ടാക്കുന്നുമുണ്ട്. പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടുവെന്നും മറ്റൊരു ട്വീറ്റിലൂടെ ആകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു.
A Cobra rescued by Forest Department's Rapid Response Team from a house at Nainital! 🎥DFO Nainital. pic.twitter.com/kXWameDNzf
— Akash Kumar Verma, IFS. (@verma_akash)