കിട്ടിയത് 'സ്വര്‍ണ്ണമത്സ്യമോ'?; മത്സ്യ തൊഴിലാളിക്ക് മീന്‍വിറ്റ് കിട്ടിയത് 1.4 ലക്ഷം രൂപ

By Web Team  |  First Published Sep 26, 2020, 2:01 PM IST

ഗോല്‍ ഫിഷ്  എന്ന പേരില്‍ അറിയിപ്പെടുന്ന ഈ മത്സ്യം മഹാരാഷ്ട്രയില്‍ നിന്നുള്ള വ്യാപാരികള്‍ വാങ്ങി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇരിക്കുകയാണ്. 


വിശാഖപട്ടണം: വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ് ഗുണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ. ഗുണ്ടൂര്‍ ജില്ലയിലെ ബപത്‌ല മണ്ഡലത്തിലെ ദാനപേട്ട് ഗ്രാമത്തില്‍ നിന്നുള്ള ഡോണി ദേവുഡുവിനാണ് ഈ വിലയേറിയ മീന്‍ ലഭിച്ചത്. 

ഗോല്‍ ഫിഷ്  എന്ന പേരില്‍ അറിയിപ്പെടുന്ന ഈ മത്സ്യം മഹാരാഷ്ട്രയില്‍ നിന്നുള്ള വ്യാപാരികള്‍ വാങ്ങി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇരിക്കുകയാണ്. സ്വര്‍ണ ഹൃദയമുളള മീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോല്‍ ഫിഷ് ഉപയോഗിക്കാറുണ്ട്. 

Latest Videos

undefined

ഇന്ത്യന്‍ പസഫിക് സമുദ്രങ്ങളിലാണ് ഗോല്‍ ഫിഷ് പൊതുവേ കാണപ്പെടാറുളളത്. ഗള്‍ഫ് രാജ്യങ്ങളുടെ തീരങ്ങളിലും പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്.

ചൈന,സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ് കോങ്, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ് ഈ മീന്‍ കയറ്റുമതി ചെയ്യാറുളളത്. 
 

click me!