'ഉർഫി ജാവേദ് ലൈറ്റ്'; മിനിസ്കേർട്ടും ഉൾവസ്ത്രവും മാത്രം ധരിച്ച് യുവതി മെട്രോയില്‍, വീഡിയോ വൈറൽ

By Web Team  |  First Published Apr 4, 2023, 10:57 AM IST

കറുത്ത ബാഗ് മടിയില്‍ വെച്ച് മെട്രോ ട്രെയിനില്‍ ഇരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. അൽപസമയത്തിനു ശേഷം ഇവർ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സഹയാത്രികരാരോ എടുത്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


ദില്ലി:  മെട്രോ ട്രെയിനിൽ ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് സ്ത്രീ യാത്ര ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെ യുവതിയുടെ വസ്ത്രധാരണത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഉൾവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച സ്ത്രീ മടിയിൽ ബാഗുമായി മെട്രോ ട്രെയിനിൽ ഇരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായിരുന്നു. ദില്ലി മെട്രോയില്‍ ഉർഫി ജാവേദിനെ പോലെ ഒരാള്‍ എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ വൈറലായി. ഇതിന് പിന്നാലെയാണ് യുവതിയുടെ വസ്ത്രധാരണത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്.

കറുത്ത ബാഗ് മടിയില്‍ വെച്ച് മെട്രോ ട്രെയിനില്‍ ഇരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. അൽപസമയത്തിനു ശേഷം ഇവർ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സഹയാത്രികരാരോ എടുത്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  വേറിട്ട വസ്ത്രധാരണ രീതികൊണ്ടും പുത്തൻ പരീക്ഷണങ്ങൾ കൊണ്ടും ഫാഷൻ ലോകത്ത് ശ്രദ്ധേയമായ ഉർഫി ജാവേദിനോട് താരതമ്യപ്പെടുത്തിയാണ് വീഡിയോ പ്രചരിക്കുന്നത്.  ഇത് ‘ഉർഫി ജാവേദ് അല്ല’ എന്ന ക്യാപ്ഷനോടെയാണ് കൗൺസിൽ ഓഫ് മെൻ അഫേഴ്സ് തങ്ങളുടെ ഔഗ്യോഗിക ട്വിറ്റര്‍ പേജില്‍ വിഡിയോ ട്വീറ്റ് ചെയ്തത്. 

Latest Videos

undefined

'ഉര്‍ഫി ജാവേദ് ലൈറ്റ്' എന്ന കുറിപ്പോടെയും നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത താരമാണ് ഉര്‍ഫി.  ഉര്‍ഫിയെ പോലെ പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കരുതെന്നാണ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനം. ഇത് ഇന്ത്യ തന്നെ ആണോ ? ദില്ലി ഇത്ര മാറിയോ? തുടങ്ങിയ ചോദ്യങ്ങളും പൊതു സ്ഥലത്ത് ഇത്തരം വസ്ത്രം വേണോ എന്ന   ഉപദേശങ്ങളുമൊക്കെ പലരും നടത്തുന്നുണ്ട്.

Seriously this is in delhi

Akhir Majburi kya hai ? pic.twitter.com/x2BkeJsINz

— Tanisha Batra (@TanishaBatra80)

എന്നാൽ വസ്ത്രധാരണം ഒരു വ്യക്തിയുടെ മാത്രം കാര്യമാണെന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയും സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുത്, എന്ത് വസ്ത്രം ധരിക്കണമെന്നത് ആ യുവതിയുടെ മാത്രം ചോയിസ് ആണ്. അവരുടെ അനുവാദമില്ലാതെ വീഡിയോ പകർത്തിയത്  സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.  

What is wrong with
🙈 How can you travel like this in 😰
●Lets see if have the guts to ans these ques? pic.twitter.com/IsAabGPJi7

— YoursJaskier (@JaskierYours)

അതേസമയം ഇത്തരമൊരു സംഭവം ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണു ദില്ലി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അധികൃതരുടെ പ്രതികരണം.  ഒരു ദിവസം 60 ലക്ഷത്തിലധികം യാത്രക്കാർ ദില്ലി മെട്രോയിലൂടെ യാത്ര ചെയ്യുന്നുണ്ട്. അതിലൊരാളെ മാത്രം കണ്ടെത്താനാവില്ല. ഏത് വസ്ത്രം ധരിക്കണമെന്ന നിയമം മെട്രോയിലില്ല, ദില്ലി  നഗരത്തിലുള്ള അതേ നിയമങ്ങൾ തന്നെയാണു മെട്രോയിലുമുള്ളത്. പൊതുസ്ഥലങ്ങളിലെന്നപോലെ, മെട്രോയിലും ജനങ്ങള്‍ മാന്യതയോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും മെട്രോ അധികൃതര്‍ പറയുന്നു.

Read More :  ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

click me!