ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ തിന്നുന്നതിന് ഇടയില്‍ മുതലയുടെ വായില്‍ ചൂണ്ട കുരുങ്ങിയതാവുമെന്നാണ് കരുതുന്നത്. ചൂണ്ടവള്ളി അയച്ച് കൊടുത്തിട്ടും ചെറുബോട്ടിന് പിന്നാലെ നീന്തുന്ന മുതലയുടെ ചിത്രങ്ങള്‍ വൈറലാവുന്നു
ക്വീന്‍സ്‍ലന്‍ഡ്(ഓസ്ട്രേലിയ): ചൂണ്ടയില്‍ കുടുങ്ങിയ വന്‍ മത്സ്യത്തെ കണ്ട് ഭയന്ന് വൃദ്ധന്‍. ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലന്‍ഡില്‍ കടലില്‍ ചെറുവള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ വൃദ്ധന്‍റെ ചൂണ്ടയിലാണ് മുതല കുടുങ്ങിയത്. മുഴു(കാറ്റ് ഫിഷ്) മത്സ്യം ആവുമെന്ന ധാരണയിലാണ് ചൂണ്ട വലിച്ച് കയറ്റിയതെന്ന് വൃദ്ധന്‍ പറയുന്നു.
undefined
ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ തിന്നുന്നതിന് ഇടയില്‍ മുതലയുടെ വായില്‍ ചൂണ്ട കുരുങ്ങിയതാവുമെന്നാണ് കരുതുന്നത്. ചൂണ്ടവള്ളി അയച്ച് കൊടുത്തിട്ടും ചെറുബോട്ടിന് പിന്നാലെ നീന്തുന്ന മുതലയുടെ ചിത്രങ്ങള്‍ വൃദ്ധനൊപ്പമുണ്ടായിരുന്നയാളാണ് എടുത്തത്.
പോകാന്‍ അനുവദിച്ചിട്ടും പോകാതെ ചൂണ്ടയില്‍ കുടുങ്ങിയ ഭീകരന്‍ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. മുതലയുടെ ശല്യം വളരെ രൂക്ഷമാണ് ഈ മേഖലയില്‍. കഴിഞ്ഞദിവസം റോഡിലെ വെള്ളത്തില്‍ കയറിക്കിടക്കുന്ന മുതലകള്‍ക്കിടയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കുടുങ്ങിയത് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം നേടിയിരുന്നു.