'ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്' എന്ന രീതിയിലാണ് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. എന്നാൽ ഈ ഫോട്ടോയ്ക്ക് പിന്നിലുള്ള തീം ഇതല്ലെന്ന് പറയുകയാണ് ഫോട്ടോഗ്രാഫറായ റസഖ് അത്താനി.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും കുറിപ്പുകളും വൈറലാകുന്നത്, ഈ സോഷ്യൽ മീഡിയക്കാലത്ത് സാധാരണമാണ്. എന്നാൽ താനെടുത്ത ചിത്രങ്ങൾ ഉദ്ദേശിച്ചതിന് വിപരീതമായി വൈറലാകുമ്പോൾ ചിത്രമെടുത്തയാൾ എന്തു ചെയ്യും? അതിനെക്കുറിച്ചാണ് റസാഖ് അത്താനി എന്ന ഫോട്ടോഗ്രാഫർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രതയെക്കുറിച്ച്, ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരിച്ചു വീഴുന്നതിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ നമുക്ക് ചുറ്റും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്ന ഒരു ഫോട്ടോയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
തരിശു ഭൂമിയിൽ നിലത്ത് കിടക്കുന്ന ഒരു മനുഷ്യൻ. അയാളിൽ നിന്നൊരു കുഞ്ഞുചെടി വളർന്നു വരുന്നുണ്ട്. ഓക്സിജൻ ട്യൂബുണ്ട് മൂക്കിൽ. തൊട്ടടുത്ത് രണ്ട് പ്ലാസ്റ്റിക് കുപ്പികൾ. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് എന്ന രീതിയിലാണ് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. എന്നാൽ ഈ ഫോട്ടോയ്ക്ക് പിന്നിലുള്ള തീം ഇതല്ലെന്ന് പറയുകയാണ് ഫോട്ടോഗ്രാഫറായ റസാഖ് അത്താനി. 'മൂന്നു വർഷങ്ങൾക്ക് മുമ്പ് ഞാനെടുത്ത ഫോട്ടോയാണിത്. ജൂൺ 5 ന് ഒരു പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണം തീം ആക്കിയാണ് ഈ ഫോട്ടോ എടുത്തത്. എന്റെ സുഹൃത്ത് ഇര്‍ഷാദ് ആണ് മോഡലായത്. പക്ഷേ ഈ ഫോട്ടോ ഇപ്പോൾ വൈറലാകുന്നത് ഓക്സിജൻ ക്ഷാമം എന്ന പേരിലാണ്.' റസാഖ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
undefined
ഈ ഒരു ചിത്രം മാത്രമേ തന്റേതായിട്ടുള്ളൂ എന്നും ഇതിനൊപ്പം വൈറലാകുന്ന ഇതേ തീമിലുള്ള ഫോട്ടോകൾ ആരുടെയാണെന്ന് അറിയില്ലെന്നും റസാഖ് കൂട്ടിച്ചേർത്തു. 'ധാരാളം ട്രോളുകളും ഇതിനെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. എന്നാൽ അന്ന് ലഭിച്ചതിനേക്കാൾ കൂടുതൽ റീച്ച് ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും' റസാഖിന്റെ വാക്കുകൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഫോട്ടോഗ്രാഫറാണ് റസാഖ്.
റസാഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
രണ്ടുദിവസമായി ഇന്ത്യയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടെന്ന തെറ്റിദ്ധാരണയിൽ എയറിൽ ആണ് എന്റെ ഈ ഫോട്ടോ
സത്യാവസ്ഥ...
3വർഷങ്ങൾക്കു മുന്നേ environment ഡേ യുടെ ഭാഗമായി എന്റെ മനസിലുള്ള ആശയം ഫോട്ടോഗ്രാഫർ എന്ന നിലയിൽ ജനങ്ങളിലേക്കെത്തിക്കാൻ പറ്റുമെന്ന വിശ്വാസത്തിൽ എടുത്ത പിക് ആണ്
3വർഷങ്ങൾക്കിപ്പുറം ഈ ഫോട്ടോ നിലവിലെ ഇന്ത്യയുടെ ഓക്സിജൻ ക്ഷാമവുമായി ബന്ധപെട്ടു എടുത്തതാണെന്ന രീതിയിൽ പ്രചരിക്കുന്നത് കണ്ടു.
അത് തികച്ചും വസ്തുതാ വിരുദ്ധമാണ്
രണ്ടുദിവസമായി ഇന്ത്യയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടെന്ന തെറ്റിദ്ധാരണയിൽ എയറിൽ ആണ് എന്റെ ഈ ഫോട്ടോ😀 സത്യാവസ്ഥ... ...
Posted by Rasak Athani on Tuesday, April 27, 2021
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു