മേഘപാളിയുമായി ലാന്‍ഡിംഗ്; കാണാം വിമാനത്തിന്‍റെ രാജകീയ പ്രവേശന ദൃശ്യങ്ങള്‍

By Web Team  |  First Published Aug 7, 2019, 12:53 PM IST

വിമാനത്താവളത്തെ മൂടി നിന്ന മേഘത്തിന്‍റെ ചില ഭാഗങ്ങള്‍ വിമാനത്തിന്‍റെ ചിറകുകളില്‍ തങ്ങിനില്‍ക്കുന്നതും. ലാന്‍ഡ് ചെയ്യുന്നതോടെ മങ്ങിപ്പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.


ലണ്ടന്‍: മേഘപാളിയുമായി വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. എമിറൈറ്റ്സ് എയര്‍ലൈന്‍ ട്വിറ്ററില്‍ പങ്കുവച്ച ലാന്‍ഡിംഗ് വീഡിയോയാണ് വൈറലായത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ 380 വിമാനമാണ് മേഘപാളിയുമായി എത്തിയത്. 

വിമാനത്താവളത്തെ മൂടി നിന്ന മേഘത്തിന്‍റെ ചില ഭാഗങ്ങള്‍ വിമാനത്തിന്‍റെ ചിറകുകളില്‍ തങ്ങിനില്‍ക്കുന്നതും. ലാന്‍ഡ് ചെയ്യുന്നതോടെ മങ്ങിപ്പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 1200 അടി ഉയരെ വരെ കാണുന്ന സ്ട്രാറ്റസ് മേഘങ്ങളെ വകഞ്ഞുമാറ്റിയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. 

Now that’s how you make a grand entrance. Video credit: Tom Jones pic.twitter.com/ojAOguED4D

— Emirates Airline (@emirates)

Latest Videos

വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ 12 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികമാളുകളാണ് കണ്ടത്. എ 380 വിഭാഗത്തില്‍പ്പെടുന്ന 110 വിമാനങ്ങളാണ് എമിറൈറ്റ്സിനുള്ളത്. 

click me!