ജിയോ രെ ബാഹുബലി എന്ന ഗാനരംഗത്തിലാണ് ബാഹുബലിയായി ട്രംപിനെ മോര്‍ഫ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാജ്യത്ത് വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകരാം നടക്കുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ തന്നെ ട്വിറ്ററില്‍ ട്രംപിന്‍റെ സന്ദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെ ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് സ്വയം ട്വീറ്റ് ചെയ്തിരിക്കുകയാണ് ട്രംപ് ഇപ്പോള്‍.
ഇന്ത്യയിലെ സുഹൃത്തുക്കള്‍ ചെയ്തതെന്ന കുറിപ്പോടെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ആ വീഡിയോ ഷെയര്‍ ചെയ്തത്. ആ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖവും കുറച്ച് സെക്കന്‍റില്‍ കാണാം. ജിയോ രെ ബാഹുബലി എന്ന ഗാനരംഗത്തിലാണ് ബാഹുബലിയായി ട്രംപിനെ മോര്‍ഫ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. രമ്യാകൃഷ്ണന്‍റെ ശിവകാമി ദേവിയെന്ന കഥാപാത്രമായാണ് മെലാനിയയെ മോര്‍ഫ് ചെയ്തിരിക്കുന്നത്.
ട്രംപ് വാള്‍പ്പയറ്റ് നടത്തുന്നതും കുതിരയെ ഓടിക്കുന്നതും യുദ്ധം ചെയ്യുന്നതുമെല്ലാമാണ് വീഡിയോ. വീഡിയോയില്‍ മകള്‍ ഇവാങ്ക ട്രംപിനെയും ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെയും കാണാം. ഇന്ത്യയും അമേരിക്കയും ഒരുമിക്കുന്നു എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ 17000 ലേറെ പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്.
Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG
— Donald J. Trump (@realDonaldTrump)