നായ്ക്കളെ മാലയിട്ട് ആദരിച്ച് ഈ രാജ്യം, അഞ്ച് ദിവസത്തെ ആഘോഷം

By Web Team  |  First Published Oct 25, 2022, 4:26 PM IST

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ ലളിത്പൂരിലെ നായ സങ്കേതത്തിലാണ് ഉത്സവം നടന്നത്...


ലളിത്പൂർ (നേപ്പാൾ) : നായകളെ സ്നേഹിച്ചും ആദരിച്ചും മാല ചാർത്തിയുമൊരു ഉത്സവം നടക്കുന്നുണ്ട് നേപ്പാളിൽ. മനുഷ്യരോട് വിശ്വസ്തരായിരിക്കുന്ന നായകളുടെ കഴുത്തിൽ മാലകൾ അണിയിച്ച് നായപ്രേമികൾ വലിയ ആഘോഷമായാണ് ഈ ഉത്സവം കൊണ്ടാടുന്നത. തിങ്കളാഴ്ചയായിരുന്നു ഈ വർഷത്തെ  ഈ  വിചിത്ര ആഘോഷം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ  ലളിത്പൂരിലെ സ്നേഹ കെയർ എന്ന നായ സങ്കേതത്തിലാണ് ഉത്സവം നടന്നത്.

"കുകുർ തിഹാർ" എന്ന വിശേഷിപ്പിക്കുന്ന ഈ ചടങ്ങിൽ സന്നദ്ധപ്രവർത്തകരും നാട്ടുകാരും വിനോദസഞ്ചാരികളും പങ്കെടുത്തു. മൃഗങ്ങളുമായി ബന്ധപ്പെട്ട, അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള ഉത്സത്തിന്റെ രണ്ടാം ദിവസമാണ് കുകുർ തിഹാർ നടക്കുക. മരണത്തിന്റെയും നീതിയുടെയും ദേവനായ യമരാജനെയാണ് ഇവിടെ ആദരിക്കുന്നത്. മനുഷ്യർ നായ്ക്കളോട് കരുണയും സ്നേഹവും കാണിക്കണമെന്നും കഴിയുന്നത്ര ഭക്ഷണം നൽകണമെന്നുമുള്ള സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് ഉത്സവ ദിനത്തിൽ ലളിത്പൂർ മേയർ ചിരി ബാബു മഹർജൻ പറഞ്ഞു. 

Latest Videos

undefined

തെരുവ് നായ്ക്കൾ കൂടുതലുള്ളതും നായ്ക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതുമായ സ്‌നേഹ കെയർ ഷെൽട്ടറിൽ 170 ഓളം നായ്ക്കളുണ്ട്. അതേസമയം ഇന്ന് നായകളെ ആളുകൾ ആരാധിക്കുമെന്നും എന്നാൽ അടുത്ത ദിവസം അവർക്ക് അസുഖം വന്നാൽ ആളുകൾ അവയെ ഉപേക്ഷിക്കുമെന്നും മേയർ ചിരി ബാബു മഹർജൻ പറഞ്ഞു. ഉത്സവ വേളയിൽ, നായകളോടും മറ്റ് മൃഗങ്ങളോടും അനാദരവ് കാണിക്കുന്നത് പാപമായി കണക്കാക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു. ആഘോഷങ്ങൾക്കപ്പുറം, നേപ്പാളിൽ നായ്ക്കളുടെ ക്ഷേമത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. കാഠ്മണ്ഡു താഴ്‌വരയിൽ മാത്രം 20,000 തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. 

Read More : ഭർത്താവിനെ തെളിവില്ലാതെ മദ്യപാനി, സ്ത്രീ ലംബടൻ എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

tags
click me!