മലപ്പുറം കരുവാരകുണ്ട് സ്വദേശിയും വ്ലോഗറുമായ അൻഫാലിന്റെ വീഡിയോയിലാണ് ഹോട്ടലുടമ തന്റെ യൂസഫലി സ്നേഹം വെളിപ്പെടുത്തിയത്.
ദില്ലി: മലയാളിയും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലിയെ ബിസിനസ് ഗുരുവായി സ്വീകരിച്ച് ദില്ലിയിലെ ഹോട്ടലുടമ. മലപ്പുറം കരുവാരകുണ്ട് സ്വദേശിയും വ്ലോഗറുമായ അൻഫാലിന്റെ വീഡിയോയിലാണ് ഹോട്ടലുടമ തന്റെ യൂസഫലി സ്നേഹം വെളിപ്പെടുത്തിയത്. തന്റെ ഫോണിൽ ഇയാൾ യൂസഫലിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഫഖ്റഹ്മാൻ ഖുറൈശിയെന്നാണ് തന്റെ പേരെന്നും ഇയാൾ പറയുന്നു. യൂസഫലി തന്റെ ഗുരുവും ഗോഡ്ഫാദറുമാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു.
ദില്ലി മാർക്കറ്റിലാണ് ഇയാൾ റഹ്മത്തുള്ള എന്ന പേരിൽ ഹോട്ടൽ നടത്തുന്നതെന്ന് വ്ലോഗർ പറയുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൽ പണമില്ലാത്തവർക്ക് ഭക്ഷണം സൗജന്യമാണ്. പണം കൊടുത്ത് കഴിക്കുന്ന അത്രയും പേർ തന്നെ സൗജന്യമായും ഇദ്ദേഹത്തിന്റെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നു. വിഭവങ്ങൾക്ക് വിലയും കുറവാണ്. ദൈവത്തിന്റെ പേരിലാണ് താൻ ജീവകാരുണ്യം നടത്തുന്നതെന്നും അതുകൊണ്ടുതന്നെ നല്ല രീതിയിൽ കച്ചവടം നടക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ബിസിനസിൽ തന്റെ വഴികാട്ടിയും ഗുരുവും ഗോഡ്ഫാദറും യൂസഫലിയാണെന്നും അദ്ദേഹത്തെ വളരെയേറെ ഇഷ്ടമാണെന്നും ഇദ്ദേഹം പറയുന്നു.
undefined