വീട് കമ്പനി നിയമ നടപടിയിലൂടെ പിടിച്ചെടുക്കും എന്ന അവസ്ഥയില്‍ യുവതി അതിബുദ്ധി കാണിച്ചു. വീടിന്‍റെ രജിസ്ട്രേഷൻ മലേഷ്യയിലുള്ള സഹോദരിയുടെ പേരിലേക്ക് മാറ്റി.
മെല്‍ബണ്‍: റീഫണ്ടായി ലഭിക്കേണ്ട 7960 രൂപയ്ക്ക് പകരം യുവതിയുടെ അക്കൌണ്ടിലേക്ക് എത്തിയത് 82 കോടി രൂപ. എന്നാല്‍ ഈ തുക അബന്ധത്തില്‍ വന്നതാണെന്ന് അറിഞ്ഞിട്ടും തിരിച്ചുകൊടുക്കാതെ ആഢംബരത്തിന് മുടക്കിയ യുവതി കുടുങ്ങി. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം നടന്നത്. ഇന്ത്യന്‍ വംശജയായ തേവമനോഗരി മണിവേല്‍ എന്ന യുവതിയാണ് പുലിവാല്‍ പിടിച്ചത്.
സംഭവം ഇങ്ങനെയാണ്, മെല്‍ബണില്‍ താമസിക്കുന്ന തേവമനോഗരിക്ക് 100 ഡോളര്‍ (7960 രൂപയോളം) ലഭിക്കാന്‍ ഉണ്ടായിരുന്നു. ഇത് പ്രതീക്ഷിച്ച ഇവരുടെ അക്കൌണ്ടിലേക്ക് എത്തിയത് 10.4 മില്ല്യണ്‍ ഡോളര്‍ അതായത് ഏതാണ്ട് 82 കോടിക്ക് അടുത്ത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് ഈ സംഭവം. ക്രിപ്റ്റോ കറന്‍സി ഡോട്ട് കോം എന്ന സ്ഥാപമാണ് അക്കൌണ്ട് നമ്പര്‍ തെറ്റ് അയതിലൂടെ ഇത്തരത്തില്‍ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്തതത്.
undefined
എന്നാല്‍ തന്‍റെ അക്കൌണ്ടില്‍ വലിയ തുക വന്നിട്ടും അത് തേവമനോഗരി ആരെയും അറിയിച്ചില്ല. അത് എടുത്ത് ചിലവാക്കാന്‍ തുടങ്ങി. അതിന്‍റെ ഭാഗമായി ഇതില്‍ നിന്നും 10 കോടിയോളം ചിലവാക്കി ഒരു അഢംബര വില്ല വാങ്ങി. നാലോളം ബെഡ് റൂം, നീന്തല്‍ കുളം എല്ലാം ഉള്ളതായിരുന്നു ഈ വീട്. ഇങ്ങനെ സുഖമായി ജീവിച്ചുവരുകയായിരുന്നു ഇവര്‍.
അതിനിടെയാണ് ക്രിപ്റ്റോ കറന്‍സി ഡോട്ട് കോം ഓഡിറ്റ് നടത്തിയപ്പോള്‍ അവര്‍ക്ക് പറ്റിയ തെറ്റ് മനസിലാക്കിയത്. ആദ്യം അവര്‍ തേവമനോഗരിയെ ബന്ധപ്പെട്ടെങ്കിലും അവര്‍ പണം മടക്കി നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ ക്രിപ്റ്റോ കറന്‍സി ഡോട്ട് കോം നിയമ നടപടികള്‍ ആരംഭിച്ചു. അതിന്‍റെ ഭാഗമായി യുവതിയുടെ അക്കൌണ്ട് നിയപരമായി മരവിപ്പിച്ചു. എന്നാല്‍ ഇതിനകം വലിയ തുക ചിലവാക്കി വീട് യുവതി വാങ്ങിയിരുന്നു.
വീട് കമ്പനി നിയമ നടപടിയിലൂടെ പിടിച്ചെടുക്കും എന്ന അവസ്ഥയില്‍ യുവതി അതിബുദ്ധി കാണിച്ചു. വീടിന്‍റെ രജിസ്ട്രേഷൻ മലേഷ്യയിലുള്ള സഹോദരിയുടെ പേരിലേക്ക് മാറ്റി. ഇതോടെ ഇരുവർക്കും എതിരെ കമ്പനി കേസ് കൊടുത്തു. ബംഗ്ലാവിന്റെ വിലയും പത്തു ശതമാനം പലിശയും നഷ്ടപരിഹാരമായി കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ഈ കേസില്‍ ഇപ്പോള്‍ വിധിവന്നു. സഹോദരിയോ അഭിഭാഷകരോ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് കമ്പനിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
വീടിന്റെ വിലയായ 10.7 കോടി രൂപ പുറമേ 21.7 ലക്ഷം രൂപ പലിശയിനത്തിൽ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വീട് വിൽക്കാനുള്ള അനുമതിയും ക്രിപ്റ്റോ കറന്‍സി ഡോട്ട് കോമിന് ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന പണം ക്രിപ്പ്റ്റോ ഡോട്ട് കോമിന് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടും വിധിയുണ്ട്. നിലവിൽ കയ്യിൽ ലഭിച്ച പണമെല്ലാം ഒരുരൂപ പോലും ബാക്കി വയ്ക്കാതെ പലിശയടക്കം തിരിച്ചു കൊടുക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയക്കാരി.
അമ്പത് കോടിയുടെ മണി ചെയിൻ മോഡൽ തട്ടിപ്പ്; അന്തർ സംസ്ഥാന സംഘത്തിലെ ഒരു പ്രധാനി കൂടി പിടിയിൽ
ക്രിപ്റ്റോ നിക്ഷേപം; പാൻ കാർഡ് നിർബന്ധമാക്കിയേക്കും