പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നിൽ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടർ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പൊലീസും അന്വേഷണം ആരംഭിച്ചത്.
ലക്നോ: തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ പങ്കാളികളെ തെരഞ്ഞ് പൊലീസ്. ഉത്തർപ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നിൽ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടർ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പൊലീസും അന്വേഷണം ആരംഭിച്ചത്.
പങ്കാളികളുടെ സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വൈറൽ ആയിട്ടുള്ളത്. വീഡിയോ ലക്നോയിൽ നിന്നുള്ളതാണെന്നും ഹസ്രത്ഗഞ്ച് പ്രദേശത്ത് എടുത്തതാണെന്നും ലക്നോ സെൻട്രൽ സോൺ ഡിസിപി അപർണ രജത് കൗശിക് സ്ഥിരീകരിച്ചു. അപകടകരമായി സ്കൂട്ടറിൽ സഞ്ചരിച്ച ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
സമീപത്തെ ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവർക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പൂച്ചകളുമായി ബൈക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
नबाबों का शहर Lucknow उत्तर प्रदेश pic.twitter.com/dZ92Sn1R0E
— sakshi (@ShadowSakshi)ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ അപകടകരമായ രീതിയിലാണ് യുവാവ് പൂച്ചകളുമായി യാത്ര ചെയ്യനുന്നതെന്ന് വ്യക്തമാണ്. ഒരു പൂച്ച യുവാവിന്‍റെ തോളില്‍ തൂക്കിയിരിക്കുന്ന ബാഗിന്‍റെ പുറത്താണ് ഇരിക്കുന്നത്. മറ്റേ പൂച്ച ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കിന്‍റെ പുറത്തും. ഇരു പൂച്ചകളുടെയും സുരക്ഷ ഉറപ്പാക്കാതെയാണ് യുവാവ് യാത്ര ചെയ്യുന്നത്. റോഡിലൂടെ യാത്ര ചെയ്ത മറ്റൊരാളാണ് ഈ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടതും കമന്‍റുകളുമായി രംഗത്തെത്തിയതും. പലരും യുവാവിനെ വിമര്‍ശിച്ചുകൊണ്ടാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ യാതൊരു സുരക്ഷയും ഒരുക്കാതെ പൂച്ചകളുമായി യാത്ര ചെയ്യരുതെന്നും പലരും അഭിപ്രായപ്പെട്ടു.