സിനിമയെ വെല്ലുന്ന രംഗങ്ങള്‍; വിമാന ചെയ്സിംഗില്‍ നിലംപതിച്ചത് അര ടണ്‍ കൊക്കെയ്ന്‍

By Web Team  |  First Published Oct 9, 2020, 6:20 PM IST

തുടര്‍ന്നു അതിവേഗം നിര്‍ത്താതെ പറത്തിയതോടെ ഇന്ധനം തീര്‍ന്നു വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണു സൂചന. ഇതിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.


മെക്സിക്കോ സിറ്റി: മധ്യ മെക്‌സിക്കോയില്‍ അര ടണ്ണോളം കൊക്കെയ്ന്‍ വഹിച്ച ഒരു വിമാനം തകര്‍ന്നുവീണു. സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന വലിയൊരു ചെയ്‌സിങ്ങിനു ശേഷമാണ് കള്ളക്കടക്കുകാര്‍ ഉപയോഗിച്ച ചെറുവിമാനം നിലംപൊത്തിയത്. 

ലഹരിമരുന്ന് അനധികൃതമായി കടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്നു അതിവേഗം നിര്‍ത്താതെ പറത്തിയതോടെ ഇന്ധനം തീര്‍ന്നു വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണു സൂചന. ഇതിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest Videos

undefined

മെക്‌സിക്കന്‍ മിലിട്ടറി ഹെലികോപ്റ്ററുകള്‍ മെക്‌സിക്കന്‍ വ്യോമാതിര്‍ത്തിയിലൂടെ അനധികൃതമായി വിമാനം പറക്കുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ബന്ധ ലാന്‍ഡിങ്ങിനു ശ്രമിച്ചിരുന്നു. ഇതിനു കഴിയാത വന്നതോടെ പറക്കല്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. 

തുടര്‍ന്നു നൂറുകണക്കിന് മൈലുകള്‍ നിരീക്ഷണ കോപ്റ്ററുകളില്‍ നിന്നും രക്ഷപ്പെടാനായി നിര്‍ത്താതെ പറന്നതിനെത്തുടര്‍ന്നു ഇന്ധനം തീര്‍ന്നു ക്യൂററ്റാരോയിലെ ബോട്ടിജയില്‍ ഇതു തകര്‍ന്നുവീഴുകയായിരുന്നു.

വിമാനത്തില്‍ 400 കിലോഗ്രാം (880 പൗണ്ട്) കൊക്കെയ്ന്‍ നിറച്ചിരുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസങ്ങളില്‍ മധ്യ അമേരിക്കയിലും തെക്കന്‍ മെക്‌സിക്കോയിലും നിരവധി ബിസിനസ് ജെറ്റുകള്‍ തകര്‍ന്നുവീഴുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. 

മെക്‌സിക്കോയില്‍ ഒരു ബിസിനസ് ജെറ്റ് മോഷ്ടിച്ചു വ്യോമാക്രമണത്തിന് ശ്രമിക്കുകയും തുടര്‍ന്നു ഗ്വാട്ടിമാലന്‍ കാട്ടില്‍ തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ചെയ്തത് അടുത്തിടെയായിരുന്നു. 
 

click me!