കുഞ്ഞുമായി റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ്, ഏറ്റെടുത്തും എതിർത്തും ഇന്റർനെറ്റ്

By Web Team  |  First Published Mar 8, 2021, 11:36 AM IST

കുഞ്ഞിനെ തോളിൽ കിടത്തി അവർ തിരക്കുള്ള റോഡിലെ തിരക്ക് നിയന്ത്രിക്കുന്നത് വീഡിയോയിൽ വ്യക്തം...


ദില്ലി: പൊരി വെയിലിൽ കുഞ്ഞിനെ തോളിൽ ചേർത്ത് പിടിച്ച് ​​ഗതാ​ഗതക്കുരുക്കിനെ നിയന്ത്രിക്കുന്ന വനിതാ ട്രാഫിക് പൊലീസാണ് ഇന്റർനെറ്റിൽ ഇപ്പോൾ തരം​ഗം. ചണ്ഡി​ഗഡിലെ തിരക്കുള്ള ന​ഗരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. 

യാത്രക്കാരിലൊരാൾ പകർത്തിയതാണ് ദൃശ്യം. കുഞ്ഞിനെ തോളിൽ കിടത്തി അവർ തിരക്കുള്ള റോഡിലെ തിരക്ക് നിയന്ത്രിക്കുന്നത് വീഡിയോയിൽ വ്യക്തം. പ്രിയങ്ക എന്ന ട്രാഫിക് പൊലീസ് ഓഫീസറാണ് കുഞ്ഞുമൊത്ത് ജോലിക്കെത്തിയത്. 

Latest Videos

undefined

ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ജോലിത്തിരക്കിനിടയിലും കുഞ്ഞിനെ പരിപാലിക്കുന്ന അമ്മയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്. എന്നാൽ തിരക്കുള്ള ജോലിക്കിടയിൽ കുഞ്ഞിനെ കൊണ്ടുവന്ന പ്രിയങ്കയെ എതിർത്തും നിരവധി പേർ രം​ഗത്തെത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by India Today (@indiatoday)

click me!