ബുദ്ധസന്യാസിയുടെ ക്ഷമ പരീക്ഷിച്ച് പൂച്ച; ആരാണ് ജയിച്ചത് പൂച്ചയോ സന്യാസിയോ -വീഡിയോ

By Web Team  |  First Published Jan 6, 2020, 3:10 PM IST

ബാങ്കോക്കിനു പുറത്തുള്ള വാറ്റ് ഉദോംറാങ്‌സിയിലെ ക്ഷേത്രത്തിലാണ് പൂച്ച ലോങ് പി കോംക്രിത് ടീചാകോടോ എന്ന സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്നത്. 


ബാങ്കോക്ക്: പുതുവര്‍ഷ ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ബുദ്ധസന്യാസിയുടെ ക്ഷമ പരീക്ഷിക്കുകയാണ് ഒരു പൂച്ച. ധ്യാനത്തിന് ശ്രദ്ധിച്ചിരുന്ന സന്യാസിയുടെ മടിയില്‍ കയറിയിരുന്ന് സ്‌നേഹപ്രകടനം നടത്തുകയാണ് പൂച്ച. അഞ്ചു മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയില്‍ പൂച്ച ഈ സന്യാസിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറലായ വീഡിയോയ്ക്കൊപ്പം പുറത്തുവന്ന വാര്‍ത്ത പറയുന്നത്.

Latest Videos

undefined

ബാങ്കോക്കിനു പുറത്തുള്ള വാറ്റ് ഉദോംറാങ്‌സിയിലെ ക്ഷേത്രത്തിലാണ് പൂച്ച ലോങ് പി കോംക്രിത് ടീചാകോടോ എന്ന സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്നത്. സമീപത്തിരിക്കുന്ന മുതിര്‍ന്ന സന്യാസി ഇടയ്ക്കിടെ ഇത് ശ്രദ്ധിക്കുന്നുമുണ്ട്. താന്‍ പ്രാര്‍ത്ഥനാപുസ്തകം വായിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്റെ ശ്രദ്ധ മുഴുവന്‍ പൂച്ച കൊണ്ടുപോയി എന്ന് സന്യാസി പറയുന്നു. 

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ നൊഫയോങ് സൂക്ഫാന്‍ എന്നയാളാണ് ഈ ദൃശ്യം പകര്‍ത്തി ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. പിന്നീട് നിരവധി വാര്‍ത്താസൈറ്റുകള്‍ ഈ ദൃശ്യം ഏറ്റെടുത്തു. ബുദ്ധ ക്ഷേത്രത്തിലെ അന്തേവാസിയാണ് ഈ പൂച്ചയും. ദേഹത്ത് പിടിച്ചുകയറി സ്‌നേഹപ്രകടനം അതിരുകടന്നപ്പോള്‍ പൂച്ചയെ പതുക്കെ തട്ടിമാറ്റാന്‍ സന്യാസി ശ്രമിക്കുന്നുണ്ടെങ്കിലും പൂച്ച പിന്മാറുന്നില്ല. സന്യാസിയുടെ മടിയില്‍ കയറിയിരുന്നും നടന്നുമാണ് അവളുടെ സ്‌നേഹപ്രകടനം. 

click me!