വീടിനുള്ളിലേക്ക് കയറാനൊരുങ്ങിയ ചീങ്കണ്ണിയെ തടഞ്ഞയാളെ കണ്ടാല്‍ അമ്പരക്കും

By Web Team  |  First Published Oct 14, 2020, 10:37 AM IST

ഫ്ലോറിഡയിലെ സരസോട്ടയിലെ ഒരു വീട്ടിലാണ് ചീങ്കണ്ണിയെത്തിയത്. വാതില്‍ക്കലെത്തിയ ചീങ്കണ്ണിയെ കണ്ട് ഭയന്ന് വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുമ്പോഴാണ് കല്ലുപോലെ ഉറച്ച് നില്‍ക്കുന്ന പൂച്ചയെ ശ്രദ്ധിക്കുന്നത്.


വീട്ടിലേക്ക് അതിക്രമിച്ച് കയറാനൊരുങ്ങുന്ന ചീങ്ങണ്ണിയെ വാതില്‍ക്കല്‍ തടഞ്ഞ് നിര്‍ത്തിയ കുഞ്ഞനെ കണ്ടാല്‍ അമ്പരക്കും. ഫ്ലോറിഡയിലുള്ളവര്‍ക്ക് വീടുകളിലെത്തുന്ന ചീങ്കണ്ണി പുത്തന്‍ കാഴ്ചയല്ല. വീട്ടിലെ സ്വിമ്മിംഗ് പൂളില്‍, കോര്‍ട്ട് യാര്‍ഡില്‍, അടുക്കളത്തോട്ടത്തില്‍ എന്നിങ്ങനെ എവിടെ വേണമെങ്കിലും ചീങ്കണ്ണിയെ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ കാണുന്ന ചീങ്കണ്ണിയെ കണ്ട് മറ്റ് വളര്‍ത്തുമൃഗങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ സധൈര്യം നേരിടുന്ന പൂച്ചയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ഫ്ലോറിഡയിലെ സരസോട്ടയിലെ ഒരു വീട്ടിലാണ് ചീങ്കണ്ണിയെത്തിയത്. വാതില്‍ക്കലെത്തിയ ചീങ്കണ്ണിയെ കണ്ട് ഭയന്ന് വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുമ്പോഴാണ് കല്ലുപോലെ ഉറച്ച് നില്‍ക്കുന്ന പൂച്ചയെ ശ്രദ്ധിക്കുന്നത്. വീട്ടുകാര്‍ പിന്തിരിയാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വാതിലിന് സമീപം ചീങ്കണ്ണിയുടെ തൊട്ടടുത്താണ് പൂച്ച നിന്നത്. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് പോലുള്ളശബ്ദം കേട്ടാണ് മുന്‍ വാതിലില്‍ വീട്ടുകാര്‍ ചെന്ന് നോക്കിയത്. വീട്ടുകാര്‍ക്കൊപ്പം പൂച്ചയുമുണ്ടായിരുന്നു. 

Latest Videos

undefined

ചീങ്കണ്ണിയെ കണ്ടതോടെ വീട്ടുകാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. ഫ്ലോറിഡയിലെ മത്സ്യ വന്യജീവി സംരക്ഷണ വകുപ്പിന്‍റെ കണക്കുകള്‍ നുസരിച്ച് 13 ലക്ഷത്തോളം ചീങ്കണ്ണിയാണ് ഫ്ലോറിഡയിലുള്ളത്. ആറ് അടി മുതല്‍ 12 അടി വരെ വളരാന്‍ സാധിക്കുന്നവയാണ് ഇവയില്‍ ഏറെയും. അമ്പത് വയസ് പ്രായം വരെയാണ് സാധാരണ ഗതിയില്‍ ഇതിന്‍റെ ആയുസ്. ശുദ്ധജലത്തിലും, ചതുപ്പുകളിലും, കുളങ്ങളിലും അപൂര്‍വ്വമായി ഉപ്പുവെള്ളത്തിലും ഇവെയ കാണാറുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. 

click me!