ചെറുതായി മുറുക്കിയ കുപ്പിയുടെ അടപ്പ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. കുപ്പിയില്‍ തൊടുക പോലെ ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം എന്നതാണ് ചലഞ്ചിന്‍റെ നിബന്ധന
സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ചലഞ്ചുകളില്‍ മിക്കതും അപകടകരമാണെന്ന് വിമര്‍ശനം ഉയരുമ്പോള്‍ വേറിട്ട് നില്‍ക്കുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. അല്‍പം മാര്‍ഷ്യല്‍ ആര്‍ട്സും ആരോഗ്യ സംരക്ഷണവുമൊക്കെ ഉള്‍പ്പെട്ടതാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്.
ചെറുതായി മുറുക്കിയ കുപ്പിയുടെ അടപ്പ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. കുപ്പിയില്‍ തൊടുക പോലെ ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം എന്നതാണ് ചലഞ്ചിന്‍റെ നിബന്ധന. നേരത്തെ വൈറലായ കികി ചലഞ്ച് പോലെ അത്ര എളുപ്പമല്ലെന്നതാണ് ബോട്ടില്‍ ചലഞ്ചിന്‍റെ പ്രത്യേകത.
undefined
പറയുന്നത്ര നിസാരമായി ചെയ്യാന്‍ സാധിക്കില്ലെന്നതാണ് ഈ ചലഞ്ചിന് ആകര്‍ഷകമാക്കുന്നതും. തയ്ക്വൻഡോ ചാമ്പ്യനായ ഫറാബി ഡാവിലേച്ചിന്‍ കഴിഞ്ഞ ആഴ്ചയാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യുന്നത്.
വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറല്‍ ആവുകയും ഹോളിവുഡ് താരം ജെയ്സണ്‍ സ്റ്റാത്തം മുതല്‍ ബോളിവുഡിലെ അക്ഷയ് കുമാര്‍ വരെയും ഈ ചലഞ്ച് ഏറ്റെടുത്തു.
എന്നാല്‍ ഈ വീഡിയോകളേക്കാള്‍ വൈറലാണ് ചലഞ്ചിനെ ട്രോളിക്കൊണ്ടുള്ള വീഡിയോകള്‍. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയയായ ബര്‍ഖ സേത്തിയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച് എത്ര മസിലുപിടിച്ചാലും ചിരിപ്പിച്ചേ വിടൂ.