അപൂര്‍വ്വമായി ഒന്നിച്ച് കാണുന്ന രണ്ട് മൃഗങ്ങളെ ഒരേ ഫ്രെയിമില് എത്തിക്കാന്‍ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ഫോട്ടോഗ്രാഫറായ മിഥുന്‍. കര്‍ണാടകയിലെ കബനിയില്‍ നിന്നുള്ളതാണ് ചിത്രം. ആറ് ദിവസത്തോളം നിരീക്ഷിച്ച ശേഷമാണ് ഇത്തരമൊരു ചിത്രം എടുക്കാനായത്
ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന പുള്ളിപ്പുലിക്ക് നിഴലായി കരിമ്പുലി. വന്യജീവികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപക പ്രചാരം നേടുന്നത് സാധാരണമാണ്. കരിമ്പുലി പോലെ അപൂര്‍വ്വമായി കാണുന്ന മൃഗങ്ങളാണെങ്കില്‍ അത്തരം ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപക പ്രശംസയും നേടാറുണ്ട്.
undefined
എന്നാല്‍ അപൂര്‍വ്വമായി ഒന്നിച്ച് കാണുന്ന രണ്ട് മൃഗങ്ങളെ ഒരേ ഫ്രെയിമില് എത്തിക്കാന്‍ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ഫോട്ടോഗ്രാഫറായ മിഥുന്‍. കര്‍ണാടകയിലെ കബനിയില്‍ നിന്നുള്ളതാണ് ചിത്രം. ആറ് ദിവസത്തോളം നിരീക്ഷിച്ച ശേഷമാണ് ഇത്തരമൊരു ചിത്രം എടുക്കാനായത് എന്നാണ് അപൂര്‍വ്വ ചിത്രത്തേക്കുറിച്ച് മിഥുന്‍ പ്രതികരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് മിഥുന്‍ കബനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ബഗീരയാണോ? വീണ്ടും വൈറലായി കബിനിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരിമ്പുലിയെ കണ്ടെത്തി; 'ബഗീര'യാണോയെന്ന് ട്വിറ്റര്‍
പുള്ളിപ്പുലിയ്ക്ക് പിന്നില്‍ നിഴല് പോലെ നില്‍ക്കുന്ന കരിമ്പുലിയുടേതാണ് ചിത്രം. ക്യാമറയിലേക്കാണ് രണ്ട് പുലികളും ഉറ്റ് നോക്കുന്നത്. അപൂര്‍വ്വമായാണ് ഇവയെ ഒന്നിച്ച് കാണാറ്. ഏതാനും വര്‍ഷമായി ഇവ ഒന്നിച്ചാണുള്ളതെന്നാണ് ചിത്രത്തിലെ മൃഗങ്ങളെക്കുറിച്ച് മിഥുന്‍ വിശദമാക്കുന്നത്.
ഒരു നൂറ്റാണ്ടിന് ശേഷം ആഫ്രിക്കയിൽ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വന്യജീവി ആധികൃതർ