എന്തൊരു നിഷ്കളങ്കനാണ് ഈ മനുഷ്യന്‍; ബിഹാറി ഗ്രാമീണന്‍റെ വീഡിയോ വൈറലാകുന്നു.!

By Web Team  |  First Published Oct 18, 2020, 9:40 AM IST

വൃദ്ധനായ ഗ്രാമീണനോട് ഗ്രാമത്തില്‍ വികസനം എത്തിയോ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. 


പാറ്റ്ന: കൊവിഡ് കാലത്തും വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് കാലത്തിലാണ് ബിഹാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ വിശേഷങ്ങളും, വികസന ഭരണവിലയിരുത്തലുകളുമായി ടിവി ചാനലുകളും സജീവമാണ്. ബിഹാര്‍ തക്ക് എന്ന ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരു ഗ്രാമീണന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വൃദ്ധനായ ഗ്രാമീണനോട് ഗ്രാമത്തില്‍ വികസനം എത്തിയോ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. അതിന് അദ്ദേഹം നല്‍കുന്ന മറുപടിയാണ് ട്രോളുകള്‍ക്കും മീമുകള്‍ക്കും കാരണമായിരിക്കുന്നത്. ഇതായിരുന്നു ഗ്രാമീണന്‍റെ  മറുപടി, 'വികാസ്....ഞാനിവിടെയില്ലായിരുന്നു സാര്‍. എനിക്ക് അസുഖമായതിനാല്‍ ഞാന്‍ ഡോക്ടറുടെ അടുത്തായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

पत्रकार : “विकास पहुँचा है आपके गाँव में?”

ग्रामीण: “विकास? हम नहीं थे यहाँ सर। बीमार थे डाक्टर के पास गए थे।” pic.twitter.com/gGucQoNvCI

— Umashankar Singh उमाशंकर सिंह (@umashankarsingh)

Latest Videos

എന്തായാലും ബിഹാറിലെ ഗ്രാമീണരുടെ നിഷ്കളങ്കതയാണോ, വികസനം എന്ന വാക്ക് പോലും കേള്‍ക്കാത്തതിന്‍റെ പ്രശ്നമാണോ എന്നത് വലിയ ചര്‍ച്ചയാകുകയാണ് ഇന്‍റര്‍നെറ്റില്‍.
 

click me!