അമിതാബ് തന്നെ ഡിലീറ്റ് ചെയ്ത ഈ ട്വീറ്റില്‍ പറയുന്നത്. മാര്‍ച്ച് 22ന് അഞ്ച് മണിക്ക് ജനങ്ങള്‍ കൈകൊട്ടുമ്പോള്‍ അത് ഉണ്ടാക്കുന്ന അന്തരീക്ഷത്തിലെ പ്രകമ്പനത്തില്‍ കൊറോണ വൈറസ് ഇല്ലാതാകും എന്നാണ്.
സര്‍ക്കാറിന്‍റെ കൊവിഡ് ബോധവത്കരണ പരസ്യത്തില്‍ അഭിനയിച്ച് ജനങ്ങളോട് കാര്യം വിവരിച്ച് നല്‍കുന്ന താരമാണ് അമിതാബ് ബച്ചന്‍. എന്നാല്‍ അമിതാബ് ഈ ദിവസം ട്വീറ്റ് ചെയ്തത സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
പിന്നീട് അമിതാബ് തന്നെ ഡിലീറ്റ് ചെയ്ത ഈ ട്വീറ്റില്‍ പറയുന്നത്. മാര്‍ച്ച് 22ന് അഞ്ച് മണിക്ക് ജനങ്ങള്‍ കൈകൊട്ടുമ്പോള്‍ അത് ഉണ്ടാക്കുന്ന അന്തരീക്ഷത്തിലെ പ്രകമ്പനത്തില്‍ കൊറോണ വൈറസ് ഇല്ലാതാകും എന്നാണ്.
undefined
പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22ന് ജനത കര്‍ഫ്യൂ പ്രഖ്യാപിക്കുകയും. വൈകീട്ട് 5 മണിക്ക് കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ വീടിന് വെളിയില്‍ വന്ന് കൈയ്യടിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വാട്ട്സ്ആപ്പിലും മറ്റും വ്യാപകമായി ഈ സന്ദേശം പ്രചരിച്ചത്.
ഇതിനെ തുടര്‍ന്നാണ് അമിതാബ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതേ പോസ്റ്റ് നടത്തിയത്. അതേ സമയം രസകരമായ കാര്യം സര്‍ക്കാറിന്‍റെ വ്യാജവാര്‍ത്തകള്‍ പരിശോധിക്കുന്ന സംവിധാനമായ പിഐബി ഫാക്ട് ചെക്ക് മാര്‍ച്ച് 22ന് തന്നെ ബച്ചന്‍ ട്വീറ്റ് ചെയ്ത കാര്യം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതാണ് സര്‍ക്കാറിന്‍റെ കൊവിഡ് പരസ്യത്തില്‍ ബോധവത്കരണം നടത്തുന്ന ബിഗ് ബി ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപകമായ ട്രോളാണ് ട്വിറ്ററിലുണ്ടായത്. തുടര്‍ന്ന് അമിതാബ് ട്വീറ്റ് ഡിലീറ്റ് ചെയ്തു.