സെക്കൻഡുകൾക്കുള്ളിൽ കാണാതായി, പ്രകാശ പൊട്ടുകൾ പറക്കുംതളികകളോ, ഞെട്ടലില്‍ ചെന്നൈ - വീഡിയോ പുറത്ത്

By Web Team  |  First Published Sep 14, 2023, 2:00 PM IST

രാത്രി ഏഴ് മണിയോടെയാണ് താബരത്തിന്റെ ആകാശത്ത് പ്രകാശപ്പൊട്ടുകള്‍ ദൃശ്യമായത്. കണ്ണടയ്ക്കുന്ന വേഗതയില്‍ പല ഭാഗത്തേക്ക് മാറുന്ന പോലെയാണ് ഈ പ്രകാശ പൊട്ടുകളെ കാണാനായത്


താബരം:  മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അന്യഗ്രഹ ജീവിയുടെ അവശിഷ്ടം അവതരിപ്പിച്ചത് ഒറിജിനലോ അതോ ഡ്യൂപ്ലിക്കേറ്റോയെന്ന് തിരയുകയാണ് ശാസ്ത്ര ലോകം. ഈ സമയത്താണ് ഒരു യുഎഫ്ഒ അനുഭവം തമിഴ്നാട്ടിലെ ചെന്നൈയിലുണ്ടാവുന്നത്. ഇന്നലെ രാത്രിയാണ് അസാധാരണ നിലയില്‍ ആകാശത്ത് കണ്ട വെളിച്ചത്തിന്‍റെ പൊരുള്‍ തേടുകയാണ് ചെന്നൈ. അല്‍പ നേരത്തേക്കാണ് ദൃശ്യമായതെങ്കിലും യുഎഫ്ഒ സാധ്യതകളാണ് ചെന്നൈ താബരം വാസികള്‍ തേടുന്നത്. ദൃശ്യം കണ്ട പ്രദേശവാസികള്‍ സംഭവം ഫോണുകളില്‍ ചിത്രീകരിക്കുകയും ചെയ്തു. 

രാത്രി ഏഴ് മണിയോടെയാണ് താബരത്തിന്റെ ആകാശത്ത് പ്രകാശപ്പൊട്ടുകള്‍ ദൃശ്യമായത്. കണ്ണടയ്ക്കുന്ന വേഗതയില്‍ പല ഭാഗത്തേക്ക് മാറുന്ന പോലെയാണ് ഈ പ്രകാശ പൊട്ടുകളെ കാണാനായത്. പറക്കും തളിക പോലുള്ള എന്തോ വസ്തുവാണെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചൈന്ന ഈസ്റ്റില്‍ കോസ്റ്റ് റോഡില്‍ സമാനമായ പ്രകാശ പൊട്ടുകള്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രദീപ് വി ഫിലിപ്പ് കണ്ടിരുന്നു. 

Latest Videos

undefined

പറക്കും തളിക പോലെ എന്തോ ഒന്ന് സെക്കന്റുകള്‍ക്കുള്ളില്‍ കാണാതായെന്നാണ് പ്രദീപ് വി ഫിലിപ്പ് വിശദമാക്കുന്നത്. നിലവില്‍ ഉത്തരങ്ങള്‍ കൃത്യമായി നല്‍കാന്‍ ആയിട്ടില്ലാത്തതിനാല്‍ പല രീതിയിലുള്ള പ്രചാരണങ്ങള്‍ വ്യാപകമാവുകയാണ്. അന്യഗ്രഹ ജീവികളെത്തുന്ന പറക്കും തളികകള്‍ ആണെന്നാണ് ഒരു വാദം. എന്നാല്‍ പരിസരത്ത് എവിടെ നിന്നെങ്കിലും വന്ന ഫ്ലാഷ് ലൈറ്റുകളാവും പ്രതിഭാസത്തിന് പിന്നിലെന്നാണ് വലിയൊരു ഭാഗം ആളുകള്‍ വാദിക്കുന്നത്. പ്രത്യേക വിമാനങ്ങളോ മറ്റെന്തിലും ഈ ഭാഗത്ത് കൂടി പോകുന്നുവെന്നുള്ള അറിയിപ്പുകളും ഇല്ലാത്തതിനാല്‍ ആശങ്ക നാട്ടുകാര്‍ മറച്ച് വയ്ക്കുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!