റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാർ, വാഗ്ദാനവുമായി യുക്രൈനിലെ 98കാരി

By Web Team  |  First Published Mar 19, 2022, 6:30 PM IST

 രണ്ടാം ലോക മഹായുദ്ധത്തിൽ സജീവമായി പങ്കെടുത്ത ഒൽഹ ഒരു യുദ്ധ വിദഗ്ധയാണ്. 


ദില്ലി: റഷ്യ- യുക്രൈൻ യുദ്ധം (Russia Ukraine War) യുക്രൈനിലെ പ്രധാന നഗരങ്ങളെ തകർത്തു. പുറത്തുവരുന്ന ദൃശ്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നതെങ്കിലും ഭീകരമായ സാഹചര്യങ്ങൾക്കിടയിലും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ചിലതുമുണ്ട് അവിടെ. യുക്രേനിയൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ പങ്കിട്ട  കറിപ്പാണ് ഇപ്പോൾ ഇന്റ‍ർനെറ്റ് (Internet) ഒന്നടങ്കം സ്വാ​ഗതം ചെയ്തിരിക്കുന്നത്. 

ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ഒൽഹ ത്വെർഡോഖ്‌ലിബോവ എന്ന 98 വയസ്സുള്ള സ്ത്രീയെക്കുറിച്ചാണ് പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ സജീവമായി പങ്കെടുത്ത ഒൽഹ ഒരു യുദ്ധ വിദഗ്ധയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈൻ അധിനിവേശത്തിന് ഉത്തരവിട്ടതിന് ശേഷം, തന്റെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിൽ ചേരാൻ ഉള്ള ആ​ഗ്രഹം ഒൽഹ മുത്തശ്ശി പങ്കുവച്ചു. സങ്കടകരമെന്നു പറയട്ടെ,  പ്രായം കാരണം അവ‍ർക്ക് യുദ്ധത്തിന്റെ ഭാ​ഗമാകാൻ സാധിച്ചില്ല. 

Latest Videos

undefined

“98 വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിലെ വെറ്ററൻ ഒൽഹ ത്വെർഡോഖ്‌ലിബോവ ജീവിതത്തിൽ രണ്ടാം തവണയും യുദ്ധത്തെ അഭിമുഖീകരിക്കുന്നു. തന്റെ മാതൃരാജ്യത്തെ വീണ്ടും സംരക്ഷിക്കാൻ അവർ തയ്യാറായിരുന്നു, എന്നാൽ എല്ലാ യോഗ്യതകളും അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും, പ്രായം കാരണം നിഷേധിക്കപ്പെട്ടു. അവർ ഉടൻ തന്നെ കീവിൽ മറ്റൊരു വിജയം ആഘോഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്! “ - ടീറ്റിൽ പറയുന്നു.

98 y.o. Olha Tverdokhlibova, WWII veteran faced a war for the 2nd time in her life.

She was ready to defend her Motherland again, but despite all the merits and experience was denied, though, because of age. We are sure, she will celebrate another victory soon in Kyiv! pic.twitter.com/jI39RyCCJK

— MFA of Ukraine 🇺🇦 (@MFA_Ukraine)

'എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം'; കസ്റ്റഡിയില്‍ കൂസലില്ലാതെ ഹമീദ്

ഇടുക്കി: മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് (Hameed) പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ (Idukki murder) കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിൻ്റെ മൊഴി. തൻ്റെ പേരിലുള്ള  സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.

എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അയൽവാസികളും പറയുന്നു.

വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിൻ്റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്.  ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. തുടർന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു.  ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോൾ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓർത്തില്ല.

click me!