ഇടുങ്ങിയതും എണ്‍പത് ഡിഗ്രിയോളം ചരിവിലും പാറയില്‍ കൊത്തിയെടുത്തതുമായ ഹരിഹര്‍ ഫോര്‍ട്ടിലേക്കുള്ള പടികള്‍ കയറുന്നത് യുവജനങ്ങള്‍ക്ക് വരെ ബാലികേറാമലയാവുന്ന സാഹചര്യത്തിലാണ് എഴുപതുകാരിയുടെ നേട്ടം.
മനസില്‍ ആഗ്രഹമുണ്ടെങ്കില്‍ പ്രായം ഒരു തടസമാവില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു വീഡിയോ. മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ഇഗത്പുരിയിലെ ഹരിഹര്‍ ഫോര്‍ട്ട് എന്ന കോട്ട എഴുപതാം വയസില്‍ കയറുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാവുന്നത്. ഇടുങ്ങിയതും എണ്‍പത് ഡിഗ്രിയോളം ചരിവിലും പാറയില്‍ കൊത്തിയെടുത്തതുമായ ഹരിഹര്‍ ഫോര്‍ട്ടിലേക്കുള്ള പടികള്‍ കയറുന്നത് യുവജനങ്ങള്‍ക്ക് വരെ ബാലികേറാമലയാവുന്ന സാഹചര്യത്തിലാണ് എഴുപതുകാരിയുടെ നേട്ടം.
ചുണ്ടില്‍ ചെറിയ ചിരിയോടെ സാരി ധരിച്ച് ഈ പടികളിലൂടെ ആരുടേയും സഹായമില്ലാതെ കയറി വരുന്ന വനിതയുടെ ദൃശ്യമാണ് സമൂഹമാധ്യങ്ങളില്‍ വൈറലാവുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ എന്നാണ് എടുത്തതെന്ന് വീഡിയോയില്‍ വ്യക്തമല്ല. നിരവധിയാളുകള്‍ ഇവരെ പ്രോല്‍സാഹിപ്പിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
At the age of 70 yrs, with her sheer determination she made it. Salutes to that willpower. pic.twitter.com/fKkk8e7nw8
— Sudha Ramen IFS 🇮🇳 (@SudhaRamenIFS)